അര്‍ണബ് സ്വാമിയുടെ അഭിമുഖത്തില്‍ മോഡിയേയും, മോഡി സര്‍ക്കാരിനെയും വാനോളം പുകഴ്ത്തി അക്ഷയ് കുമാര്‍; ചിരിയടക്കി തപ്‌സി പന്നു; ചൂണ്ടിക്കാട്ടി ആരാധകര്‍ !!

രണ്ടു വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉള്ളവരാണ് ബോളിവുഡ് അഭിനേതാക്കളായ അക്ഷയ് കുമാറും, തപ്‌സി പന്നുവും. മോഡി സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച്, പല വേദികളിലും അദ്ദേഹത്തെ അക്ഷയ് വാഴ്ത്തുമ്പോള്‍ കഴിയുമ്പോളെല്ലാം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തപ്‌സി പന്നു ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന്റെ പ്രെമോഷന് വേണ്ടി റിപബ്ലിക്ക് ടി.വിക്ക് നല്‍കിയ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.

അര്‍ണബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഡിയെയും, മോഡി സര്‍ക്കാരിനെയും പുകഴ്ത്തിയുള്ള അക്ഷയ് കുമാറിന്റെ ഉത്തരങ്ങള്‍ കേട്ടുള്ള തപ്‌സിയെയാണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. രാജ്യത്ത് സ്വച്ഛതയ്ക്ക് ഇത്രയും പ്രാധാന്യം നല്‍കിയ മറ്റൊരു പ്രധാനമന്ത്രിയുമില്ലെന്നും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളും മികച്ചതാണെന്നായിരുന്നു അക്ഷയുടെ മറുപടി. എന്നാല്‍ ഇതെല്ലാം കേട്ടു യാതൊരു ഭാവവ്യത്യാസവുമില്ലാതെ കസേര അനക്കി, ബബിള്‍ക്കം ചവച്ചും ഇടയ്ക്ക് ചിരി ഒതുക്കിയുമായിരുന്നു തപ്‌സി ഇരുന്നത്. ഇക്കാര്യം ആരാധകര്‍ കമന്റില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അക്ഷയ് കുമാര്‍, വിദ്യബാലന്‍, തപ്‌സി പന്നും, സൊനോക്ഷി സിന്‍ഹ, നിത്യ മേനോന്‍ എന്നിവര്‍ അഭിനയിക്കുന്ന മിഷന്‍ മംഗള്‍ ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്.