ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗീഷ് സിനിമ ചെയ്യുകയാണ് സ്വപ്നം. ചിത്രത്തിന്‍റെ സ്റ്റോറി ലൈൻ മമ്മൂട്ടിക്ക് നൽകി കഴിഞ്ഞു : ടി. കെ. രാജീവ്‌ കുമാർ !

ചുരുക്കം ചില മികച്ച ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ വ്യക്തിഗതമായ ഒരു നിലവാരം പുലർത്തുന്ന സംവിധായകനാണ്  ടികെ രാജീവ് കുമാർ. ചാണക്യൻ, ക്ഷണക്കത്ത്, പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ ഈ സംവിധായകൻ നീണ്ട ഇടവേളക്ക് ശേഷം കോളാമ്പി എന്ന സിനിമയിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗീഷ് സിനിമ ചെയ്യാനുള്ള രാജീവ് കുമാറിറെ സ്വപ്ന സിനിമയെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പങ്കുവയ്ക്കുകായാണ്. ഈ ചിത്രത്തിന്‍റെ സ്റ്റോറി ലൈൻ മമ്മുട്ടിക്ക് നൽകിയെന്നും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടൻ എന്ന നിലയിൽ അദ്ദേഹത്തിന് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥ തന്നെ വേണമെന്ന് താല്പര്യം തോന്നിയ കാര്യം  ടി കെ രാജീവ് കുമാർ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1989ല്‍ ചാണക്യൻ എന്ന സിനിമ ഒരുക്കിയാണ് ടി കെ രാജീവ് കുമാര്‍ സിനിമയിലേക്ക് എത്തുന്നത്. കമലഹാസൻ നായകനായ ചിത്രം വമ്പൻ വിജയമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി മഹാനഗരം എന്ന ത്രില്ലർ ചിത്രം ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്തിരുന്നു. ദേശീയ പുരസ്കാര ജേതാവായ ടികെ രാജീവ് കുമാർ നീണ്ട ആറു വർഷങ്ങൾക്കു ശേഷം ചെയ്യുന്ന ചിത്രമാണ് ‘കോളാമ്പി.’ നിത്യ മേനൻ, രൺജി പണിക്കർ, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. സിനിമയിൽ നിന്നും മാറി നിന്ന ഈ ആറു വർഷവും അദ്ദേഹം അപൂർവ്വമായൊരു അസുഖവുമായുള്ള ജീവൻമരണ പോരാട്ടത്തിലായിരുന്നു.