SIIMA AWARDS 2019 !! മികച്ച നടന്മാർ പൃഥ്വിരാജ് & ടോവിനോ മികച്ച നടിമാർ ത്രിഷ & ഐശ്വര്യ ലക്ഷ്മി. സത്യൻ അന്തിക്കാട് മികച്ച സംവിധായകൻ !! അവാർഡ് നിശയിൽ തിളങ്ങിയ മലയാള സിനിമ !!

‘സൈമ അവാർഡ്‌സ് 2019’ ഖത്തറിൽ അരങ്ങേറി. ഈ അവാർഡ് നിശയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ മികച്ച പ്രകടനം നടത്തിയ സിനിമകളെയും നടീനടന്മാരെയും സംവിധായകരെയും മറ്റ് അണിയറപ്രവർത്തകരെയയും അവാർഡ് നൽകി ആദരിച്ചു. ഓൺലൈൻ വോട്ടിങ്ങിലൂടെ ആണ് വിജയികളെ തിരഞ്ഞെടുത്തത് എന്ന് സൈമ അവാർഡ് അധികൃതർ പറയുന്നു. ‘കൂടെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജും മികച്ച നടിക്കുള്ള നിരൂപക പുരസ്കാരം ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തൃഷയും നേടിയെടുത്തു. ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് സുരേഷ് കുമാർ, മേനക സുരേഷ് കുമാർ ദമ്പതികളാണ്. മലയാള സിനിമയിൽ നിന്ന് ‘തീവണ്ടി’, ‘എന്റെ ഉമ്മാന്റെ പേര്’ എന്നീ സിനിമകളിലെ പ്രകടനത്തിന് ടോവിനോ തോമസ് മികച്ച നടനായി, വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയാണ് മികച്ച നടി. മലയാളികളുടെ നടനവിസ്മയം മോഹൻലാൽ ജനപ്രിയതാരം ആയി മാറിയപ്പോൾ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ‘ആദി’ എന്ന സിനിമയിലൂടെ മികച്ച പുതുമുഖ നടനുള്ള അവാർഡിന് അർഹനായി. ഈ രണ്ടു പുരസ്കാരങ്ങളും വേദിയിൽ വന്ന് ഏറ്റുവാങ്ങിയത് മോഹൻലാലാണ്.

സൈമ അവാർഡ്‌സിൽ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘ഞാൻ പ്രകാശൻ’ എന്ന സിനിമ സംവിധാനം ചെയ്ത സത്യൻ അന്തിക്കാട് പോയ വർഷത്തെ മികച്ച സംവിധായകനായി.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സുഡാനി ചെയ്ത സക്കറിയ മുഹമ്മദ് ഏറ്റുവാങ്ങി