“സിനിമ പോലും വേണ്ട നിങ്ങൾക്ക് ഒരു സെലിബ്രിറ്റി ആവാൻ. കരിക്ക് പോലുള്ളവർ അത് തെളിയിച്ചു കഴിഞ്ഞു”. : വിനീത് ശ്രീനിവാസൻ ആൻഡ് ശ്യാം പുഷ്ക്കർ

ജനപ്രീയ ഹാസ്യ web സീരിയസുകൾ അണിയിച്ചൊരുക്കുന്ന ‘കരിക്ക്’ ടീം ലോക മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ രീതിയിൽ ശ്രെദ്ധിക്കപ്പെട്ട ‘തേരാ പാരാ’ സീരിയസ് മലയാളികൾ എന്നും കാണൻ ആഗ്രഹിക്കുന്നു. ഒരു ജനകീയ താരങ്ങൾ എന്ന നിലയിൽ കഴിവ് തെളിച്ച ‘കരിക്കി’ലെ പ്രതിഭകൾക്ക് മലയാള സിനിമ മേഖലയിലും ഒട്ടേറെ ആരാധകരുണ്ട്. കൂടാതെ അജു വർഗീസ്‌, സാനിയ അയ്യപ്പൻ, രജീഷാ വിജയൻ തുടങ്ങിയ മുൻനിര താരങ്ങളും കരിക്ക് ടീമിന്റെ ‘തേരാ പാര’യിൽ അഭിനയിച്ചിട്ടുണ്ട്. വെറും തമാശ പരിപാടിയെന്ന നിലക്കപ്പുറം ആധികാരികമായ വിലയിരുത്തലുകളും അഭിപ്രായങ്ങളും ‘കരിക്ക് ‘ ചാനൽ നേടിയെടുത്തിട്ടുണ്ട്. അത്തരത്തിൽ ഈയിടെ ഏറെ ശ്രെദ്ധിക്കപ്പെട്ട രണ്ട് അഭിപ്രായങ്ങൾ ആണ്. അതിൽ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരിന്റെയും നടൻ വിനീത് ശ്രീനിവാസന്റെയും വിലയിരുത്തലുകൾ കരിക്കിന് ഏറെ പിന്തുണ നൽകുന്ന തരത്തിലായിരുന്നു. താൻ കാണാറുള്ള പരിപാടികളിൽ ഏറ്റവും പ്രീയപ്പെട്ടത് കരിക്കിന്റെ ആണെന്നും അതു നല്ല രസമുള്ളത് ആണെന്നും മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ശ്യാം പുഷ്ക്കർ അഭിപ്രായപ്പെട്ടു. വിനീത് ശ്രീനിവാസൻ കരിക്ക് ടീം സിനിമ മേഖലയിൽ കൊണ്ടുവന്ന മാറ്റാതെ കുറിച്ചാണ് വാചാലനായത്. കഴിവും പരിശ്രമവും ഉണ്ടെങ്കിൽ ആർക്കും സ്വന്തം നിലയിൽ സെലിബ്രിറ്റി ആകാൻ കഴിയും അത് കരിക്ക് ടീം പോലുള്ളവർ തെളിയിച്ചിരിക്കുന്നു. ഇരുവരുടെയും അഭിപ്രായങ്ങൾ തീർത്തും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

നിഖിൽ പ്രസാദ് എന്ന ചെറുപ്പക്കാരനാണ് ഷോർട്ട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായി മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് വെബ് സീരീസായ തേരാപാരയെ വൈറൽ എന്നു വിശേഷിപ്പിച്ചാൽ മതിയാകില്ല. വരിക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞപ്പോൾ യൂട്യൂബ് ‘സിൽവർ പ്ലേറ്റ്’ അവാർഡ് നൽകി കരിക്ക് ടീമിനെ അഭിനന്ദിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം ആരംഭിച്ച വെബ് സീരീസ് കാണാനായി ‘കരിക്ക്’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം 25 ലക്ഷം ദിവസം പിന്നിടുകയാണ്. ശരാശരി 6000–7000 വരിക്കാരെ പുതുതായി കിട്ടുന്നുണ്ടെന്ന് നിഖിൽ പറയുന്നുപരസ്യങ്ങളാണ് കരിക്കിന്റെ പ്രധാന വരുമാന മാർഗം. ഫെയ്സ്‌ബുക്കിൽ നിന്നും യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനവുമുണ്ട്. കൊച്ചി രവിപുരത്താണ് കരിക്കിന്റെ ഓഫിസ്.