അഭ്രപാളികൾക്കടപ്പുറവും നിങ്ങൾ ഒരു നായകനായി !! MR.സന്തോഷ് പണ്ഡിറ്റ് നിങ്ങൾ ഒരു സൂപ്പർസ്റ്റാർ ആണ്!! പരിഹസിച്ചവർ പോലും ഇന്ന് നിങ്ങളുടെ പ്രവർത്തികൾ കണ്ട് പ്രകീർത്തിക്കുന്നു…..

ആദ്യ കാലങ്ങളിൽ മലയാളികൾക്ക് ഇയാളോട് പുച്ഛമായിരുന്നു. സിനിമാ നിരൂപണ പാഠവത്തിൽ അഗ്രഗണ്യനായ മലയാളികൾക്ക് മുമ്പിൽ നെഞ്ചുവിരിച്ച് ഇയാൾ സിനിമകൾ സംവിധാനം ചെയ്തു,. വിമർശനങ്ങൾക്ക് പുറമേ ശക്തമായ പരിഹാസങ്ങളും അദ്ദേഹം നേരിടേണ്ടിവന്നു. പക്ഷേ പിന്നീട് കാലം കഴിഞ്ഞപ്പോഴും തിരശ്ശീലയ്ക്ക് അപ്പുറത്തുള്ള ആ മനുഷ്യന്റെ മനുഷ്യത്വത്തെ കണ്ട് അറിഞ്ഞപ്പോൾ കേരള സമൂഹം അദ്ദേഹത്തെ വിളിച്ചു സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്. അതെ അദ്ദേഹം എന്ന ഒരു സൂപ്പർസ്റ്റാർ തന്നെയാണ് സിനിമയ്ക്കുള്ളിലെ കഥാപാത്രങ്ങളിലൂടെ ചെയ്തുകൂട്ടുന്ന മാസ്മരിക രംഗങ്ങളിലൂടെ അല്ല മനുഷ്യത്വത്തെ തിരിച്ചറിഞ്ഞ അദ്ദേഹം ചെയ്തുകൂട്ടുന്ന പ്രവർത്തികൾ കണ്ടിട്ടാണ് കേരള ജനത അദ്ദേഹത്തെ ഇപ്പോൾ വാഴ്ത്തുന്നത്. മുഖ്യധാരാ സിനിമാ താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി തന്നെ എല്ലാ രീതിയിലും നിലകൊള്ളുകയാണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്. കേരളം വലിയൊരു ദുരന്തം നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒട്ടനവധി സിനിമാ താരങ്ങളാണ് അവരവരുടേതായ സംഭാവനകൾ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് എന്ന താരവും ഏറെ ശ്രദ്ധിക്കപ്പെടുന്നു. കേരള ജനത ഒന്നടങ്കം പുച്ഛിച്ച് തള്ളിയപ്പോഴും അദ്ദേഹം തന്റെ നാടിനോടുള്ള പ്രതിബദ്ധത കാട്ടുന്നതിൽ മടി കാട്ടിയില്ല.

അട്ടപ്പാടിയിലും വയനാട്ടിലും നിരവധി ആദിവാസി സമൂഹങ്ങളിലും സന്തോഷ് പണ്ഡിറ്റ് ഇതിനുമുമ്പും തന്റെ സേവനമായി എടുത്തിട്ടുള്ളതാണ്. ഇപ്പോൾ പ്രളയ ബാധിതരായ ആളുകളെ കാണുന്നതിലും അവരുമായി സമയം ചെലവഴിക്കുന്നതിനും സന്തോഷ് പണ്ഡിറ്റ് വളരെ വലിയ താല്പര്യം കാണിക്കുന്നു. ദുരിതം പേറി വിഷമം അനുഭവിക്കുന്നവരുമായി സമയം പങ്കിട്ടു അവർക്ക് അല്പം ആശ്വാസം നൽകിക്കൊണ്ട് സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന് ആവുന്ന വിധത്തിൽ ആളുകളെ സഹായിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സന്ദർശിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ കാണാൻ ആളുകൾ കൂടുകയും അവരോടൊത്ത് തമാശകൾ പറയാനും സെൽഫി എടുക്കാനോ അദ്ദേഹം കാണിക്കുന്ന ആർജ്ജവം ദുരിതമനുഭവിക്കുന്നവർക്ക് വളരെയേറെ ആശ്വാസം പകരുന്നു. അവരുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങളോടൊപ്പം അദ്ദേഹം കൊടുത്ത കുറിപ്പ് വളരെ പ്രസക്തി ഉള്ളതാണ്. ഈ ലോകത്തെ മറ്റുള്ളവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം അവരോടു കൂടെ ഒത്തുള്ള കുറച്ച് നിമിഷങ്ങൾ ആണെന്ന് അദ്ദേഹത്തിന്റെ അമ്മ കൊടുത്ത ഉപദേശം ആണെന്നും അതാണ് ഞാൻ ജീവിതത്തിൽ പാലിക്കുന്നത് എന്നും ദുരിതം പേറി ഉള്ളവർക്കുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് തീർത്തും രീതിയിൽ കുറിപ്പ് തുടർന്നു. സമൂഹത്തോട് ഇത്രമേൽ പ്രതിബദ്ധതയുള്ള ഈ താരത്തിന്റെ സാമൂഹ്യ പ്രവർത്തനം ഇദ്ദേഹത്തെ ജീവിതത്തിലും ഒരു സൂപ്പർസ്റ്റാർ ആകുന്നു.