‘ഇന്നലെ വരെ മമ്മൂട്ടി, ഇന്ന് മുതൽ മുഹമ്മദ്‌ കുട്ടി എന്ന പോപ്പുലർ ഫ്രണ്ട്, സി.പി.എം നേതാവ്” : പ്രളയകാലത്തും വിഷം പടർത്തി സോഷ്യൽ മീഡിയയിൽ സംഘപരിവാർ പോസ്റ്റുകൾ ! പൊങ്കാലയിട്ട് മലയാളികൾ !

‘സഹജീവികളെ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത ലിനുവിനെ ഒന്നു ഓർക്കുക പോലും ചെയ്യാതെ നൗഷാദ് എന്ന പേരു നോക്കി അഭിനന്ദിച്ച മുഹമ്മദ്കുട്ടിയുടെ യാഥാർഥ മുഖം തിരിച്ചറിയാതെ പോവരുത്’ എന്ന തരത്തിൽ എഴുതി വിട്ട് മമ്മൂട്ടിയെ വർഗീയവാദി ആക്കി ചിത്രീകരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടം പേർ. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ അവർ എന്തോ ഉദ്ദേശത്തോടെ തുടരെ ഇടുകയാണ്. ‘ഇന്നലെ വരെ മമ്മൂട്ടി ആയിരുന്നെങ്കിൽ ഇന്ന് മുതൽ മുഹമ്മദ്‌ കുട്ടി എന്ന പോപ്പുലർ ഫ്രണ്ട് പ്രത്യയശാസ്ത്രം പിന്തുടരുന്ന സിപിഎം നേതാവ് ആയി മാത്രമേ മമ്മൂട്ടിയെ കാണാൻ കഴിയൂ’ എന്നാണ് പതിനായിരത്തോളം പേര് പിന്തുടരുന്ന ഒരു സംഘ പുത്രന്മാരുടെ പേജ് പോസ്റ്റ്‌ ഇറക്കിയിരിക്കുന്നത്. ആരാധകർ അടക്കം നിരവധി മലയാളികൾ ഈ പോസ്റ്റിനെതിരെ രംഗത്ത് വന്ന് കടുത്ത ഭാഷയിൽ പ്രതികരിക്കുന്നുണ്ട്. പൊങ്കാല കിട്ടിയിട്ടും ഈ പോസ്റ്റ് പിൻവലിക്കാൻ അവർ തയ്യാറാകുന്നില്ല. ഈ പേജ് ആരോപിക്കുന്നതുപോലെ ലിനുവിനെ മമ്മൂട്ടി ഓർക്കാൻ ഇരുന്നിട്ടില്ല. ലിനുവിന്റെ കുടുംബത്തിന് തണലായി ലീനുവിന്റെ അമ്മയെ മമ്മൂട്ടി നേരിട്ട് വിളിച്ച് സമാശ്വസിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വാർത്ത ആയിരുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് അതോടൊപ്പം എന്തുണ്ടെങ്കിലും വിളിച്ച് അറിയിക്കണമെന്നാണ് മമ്മൂട്ടി പറഞ്ഞത്.എന്നാൽ ഈ വാർത്ത മറച്ചുവെച്ചാണ് ഇത്തരമൊരു കള്ളപ്രചരണം വർഗീയത പടർത്തുന്നതിന് വേണ്ടി ഇത്തരം പേജുകൾ പടച്ചുവിടുന്നത്. സംഘപരിവാറുമായി ബിജെപിയുമായും തീവ്രമായ കൂറുപുലർത്തുന്ന പലരും ഇത്തരത്തിൽ വർഗീയ പരമായ പരാമർശങ്ങൾ മമ്മൂട്ടി അടക്കമുള്ളവർക്കെതിരെ ഇപ്പോൾ ഇറക്കി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്നെ തുണിക്കടയിലെ ഒട്ടും മൊത്തം തുണികളും ദുരിതാശ്വാസത്തിനായി നൽകിയ നന്മയുള്ള മനുഷ്യൻ നൗഷാദിനെ പോലും ഇവർ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു സമൂഹമധ്യത്തിൽ പരിഹസിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പറയാനുള്ളത്, ഇത്തരം പേജുകളെ, ഇത്തരം ആളുകളെ പരമാവധി ഒറ്റപ്പെടുത്തുക എന്നതാണ്. സമൂഹം ഒരു വലിയ വിപത്തിനെ നേരിടുമ്പോൾ അതിലും വലിയ സാമൂഹിക വർഗീയ വിപത്തിന്റെ വിത്തുകൾ പാകാൻ ആണ് ഇവർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിലനിൽക്കുന്ന ഹിന്ദു – മുസ്ലിം ഐക്യം തകർക്കുക എന്നതും ഇവരുടെ ലക്ഷ്യം ആയിരിക്കാം പക്ഷേ മലയാളികൾ ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള ആളുകളെ നേരിടണം അവഗണിക്കണം ഒറ്റപ്പെടുത്തണം എന്നാണ് പറയുവാനുള്ളത്.