1 ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഇന്ത്യന്‍ ഗാനം എന്ന നേട്ടത്തിലേക്ക് പാഞ്ഞടുത്ത് ‘റൗഡി ബേബി’ !! പൂര്‍ണ്ണ പിന്തുണയുമായി ആരാധകര്‍

ഭാഷയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്ത് മാരി 2വിലെ റൗഡി ബേബി ലോകമെങ്ങുമുള്ള ശ്രോതാക്കളുടെ ഇഷ്ടഗാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ വീഡിയോയ്ക്ക് 600 മില്ല്യണ്‍ വ്യൂസ് ലഭിച്ച കാര്യം നിര്‍മ്മാതാക്കളായ വണ്ടബര്‍ ഫിലിംസ് ട്വിറ്ററിലൂടെ അറിയിച്ചു. ഒരു ബില്ല്യണ്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്കാണ് ഗാനം നീങ്ങുന്നത്.
നിലവില്‍ ഒരു ഇന്ത്യന്‍ ഗാനത്തിനും ഒരു ബില്യണ്‍ വ്യൂസ് ലഭിച്ചിട്ടില്ല. എന്നാല്‍ ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ റൗഡി ബേബി വണ്‍ ബില്യണ്‍ നേട്ടം കൈവരിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

ധനുഷ്-സായ്പല്ലവി എന്നിവര്‍ അഭിനയിച്ച് ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2വിലെ ഗാനം അതിന്റെ ഇമ്പത്തോടൊപ്പം കൊറിയോഗ്രാഫിയിലെ മികവോടു കൂടിയാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ പ്രഭുദേവയാണ് കൊറിയോഗ്രാഫി. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലഘട്ടത്തില്‍ ധനുഷ് പുറത്തിറക്കിയ കൊലവരി ഡി വൈറല്‍ ആയി മാറിയിരുന്നു. ശേഷം പിറന്ന ട്രെന്‍ഡിംഗ് സോങ്ങാണ് റൗഡി ബേബി.

നിലവില്‍ ഇന്ത്യയില്‍ നിന്നും ഏതാനം ഗാനങ്ങള്‍ മാത്രമാണ് 500 മില്യണില്‍ കൂടുതല്‍ വ്യൂസ് ലഭിച്ചിട്ടുള്ളതായുള്ളു. സല്‍മാന്‍ കത്രീനയുടെ സ്വാഗ് സെ സ്വാഗത്, നേഹകക്കറുടെ മിലെ ഹം തും ഹംക്കോ എന്നതാണ് ഇവയില്‍ ചിലത്. ബില്‍ബോര്‍ഡ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ലുയി ഫോണ്‍സിയുടെ ഡെസ്പാസിറ്റോയ്ക്ക് 6.3 ബില്യണ്‍ വ്യൂസാണ് ഉള്ളത്. ഏഴു വര്‍ഷം മുന്‍പ് ഹിറ്റായ ഗഗനം സ്റ്റൈലിന് 3.4 ബില്യണ്‍ വ്യൂസും.