‘നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്.. ആ വേദന ഞങ്ങൾക്കെ ഉണ്ടാവൂ..’ : മണിയുടെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് അനിയൻ രാമകൃഷ്ണൻ തെളിവുകൾ നിരത്തുന്നു !

മലയാളസിനിമാ ലോകത്തെയും കേരള സമൂഹത്തെയും പിടിച്ചുലച്ച അകാല വിടവാങ്ങൽ ആയിരുന്നു നടൻ കലാഭവൻ മണിയുടേത്. മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ മണിയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. മണിയുടെ മരണത്തിൽ അതീവ ദുരൂഹതയുണ്ട് എന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട വാർത്തകൾ അപ്ഡേറ്റുകൾ ഒന്നും ആരും കണ്ടില്ല. ഇപ്പോൾ ഇതാ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് ഗുരുതരമായ സംശയളുമായി മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത്. മണിയുടെ മരണത്തിൽ ദുരൂഹത വ്യക്തമാക്കുന്ന ഉദാഹരണ സഹിതമാണ് രാമകൃഷ്ണൻ സോഷ്യൽ മീഡിയയിൽ ഏവർക്കും മുന്നിലേക്ക് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ മണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട്, രണ്ട് ഫെയ്സ്ബുക്ക് കുറിപ്പുകൾ എഴുതിയിരിക്കുകയാണ് രാമകൃഷ്ണൻ.അമിതമായി മദ്യം കഴിച്ച് മരിച്ചുവെന്ന് കണ്ടെത്തിയ മുംബൈയിലെ യുവാവ് വാസ്തവത്തിൽ എലിവിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നും അതൊരു ‘ദൃശ്യം മോഡൽ’ കൊലപാതകമാണെന്ന് തെളിഞ്ഞുവെന്നുമുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് രാമകൃഷ്ണൻ ആദ്യ പോസ്റ്റിട്ടത്. മുംബൈയിലെ യുവാവിന്റെ മരണം പോലെ തന്നെ എലിവിഷം ഉളളിൽ ചെന്നതാണ് മണിയുടെ മരണകാരണമെന്നും നേരത്തെ ഉണ്ടായിരുന്ന ലിവർ സിറോസിസ് മരണത്തിന്റെ ആക്കം കൂട്ടുക മാത്രമാണുണ്ടായതെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കോപ്പി പങ്കുവച്ച് കൊണ്ട് രാമകൃഷ്ണൻ സമർഥിക്കുന്നു.

അതിന് ശേഷം രണ്ടാമതായി ഇട്ട കുറിപ്പിൽ, രാമകൃഷ്ണൻ ഇങ്ങനെ എഴുതുന്നു..

ഇന്നലെത്തെ പോസ്റ്റിൽ മണി ചേട്ടന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടപ്പോഴാണ് കുറേ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലായത്. ലിവർ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വർദ്ധിപ്പിച്ചത് ക്ലോർ പൈറി പോസ് ,മീഥൈയ്ൽ ആൽക്കഹോൽ എന്നീ വിഷാംശങ്ങൾ ആണെന്ന ഈ റിപ്പോർട്ട് പലരുടെയും ശ്രദ്ധയിൽ പെടുന്നത് ഇപ്പോഴാണ്.മണി ചേട്ടന്റെ സുഹൃത്തുക്കളിൽ ഒരാൾ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ ആ സുഹൃത്തിലും ഈ വാർത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങൾ ക്ലിയറായത് എന്ന് പറഞ്ഞു..മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളിൽ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കൾ പോലും ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കാൻ മനസ്സു കാണിച്ചില്ല. ഞങ്ങൾക്കൊപ്പം നിൽക്കേണ്ടവർ ഞങ്ങളെ മാറ്റിനിർത്തി.മണി ചേട്ടനുള്ളപ്പോൾ പത്ര, വാർത്താ മാധ്യമങ്ങളിൽ മുഖം കാണിക്കാൻ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.

വാർത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരിൽ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടർ നടത്തുന്നുണ്ട്.ഒരു വാർത്താ ചാനലിൽ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാൻ അവസരം കിട്ടി. … അയാളെ ചാനൽ ചർച്ചയിൽ ഞാൻ അപമാനിച്ചു എന്നാണ് അയാൾ പറഞ്ഞത്. … അപ്പോൾ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയിൽ നിങ്ങൾ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?. ഒരു സഹോദരന്റെ വേർപാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ ആസ്പോൺസേർഡ് പ്രോഗ്രാമിന്റെ പുറകിൽ പ്രവർത്തിച്ചത് ആരുടെ ബുദ്ധിയാണ് ???…… ഇന്ന് ആ പ്രൊഡ്യൂസറെ ചാനൽപുറത്താക്കി എന്നാണ് വാർത്ത..!!!..ഇത്തരക്കാർക്കു വേണ്ടി ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ….. നിങ്ങൾ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു…

ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങൾക്ക് ഒരു കുറവും ഇല്ല….. നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. … ആ വേദന ഞങ്ങൾക്കെ ഉണ്ടാവൂ,…. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഒന്ന് വായിച്ചു നോക്കു ….. സുഖലോലുപരായി … നടക്കുമ്പോൾ ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്ന്.,….. ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓർക്കുക.. – ആർ.എൽ.വി.രാമകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

This site is protected by wp-copyrightpro.com