“അമിത്ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്” : ബിജെപി നേതൃത്വത്തെ വാനോളം പുകഴ്ത്തി സൂപ്പർസ്റ്റാർ രജനികാന്ത് രംഗത്ത് !

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരു തീരുമാനം ആയിരുന്നു. സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി, ഭരണഘടനയുടെ 370ആം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കി, ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു, രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും, കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ പാസാക്കി, ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഈ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായേയും പ്രകീർത്തിച്ച് സൂപ്പർസ്റ്റാർ രജനികാന്ത് രംഗത്ത്. മോദിയും അമിത്ഷായും അർജുനനെയും കൃഷ്ണനെയുംപോലെ എന്ന് പറഞ്ഞ് അദ്ദേഹം ഉപമിക്കുകയും ചെയ്തു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ : ‘താങ്കളുടെ മിഷൻ കാശ്മീരിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാർലമെന്റിലെ താങ്കളുടെ പ്രസംഗം വളരെ മനോഹരമായിരുന്നു. അമിത്ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. അവരാരാണെന്ന് ആവർക്ക് മാത്രമേ അറിയുകയുള്ളു. എല്ലാവിധ ആശംസകളും നേരുന്നു’ – രജനി പറഞ്ഞു. മാത്രമല്ല ‘വെങ്കയ്യ നായിഡുവിനെ കുറിച്ചും രജനി പറഞ്ഞത് : ‘എല്ലായിപ്പോഴും ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹം രാഷ്ട്രീയക്കാരനാകേണ്ട വ്യക്തിയല്ല. വെങ്കയ്യ നായിഡു നല്ലൊരു ആത്മീയ നേതാവാണ്’ എന്നാണ്.