ഇന്ദ്രജിത്തിന്റെ സഹോദരനും സിനിമാ നടനുമായ പൃഥ്വിരാജ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനെ പറ്റിയോ അദ്ദേഹത്തിന്റെ സംഭാവനകളെ പറ്റി ഒന്നു സമൂഹങ്ങളിൽ ഇതുവരെയും ചർച്ച ആയിരുന്നില്ല. മറ്റു മുൻനിര താരങ്ങളെല്ലാം സാമൂഹിക പ്രവർത്തനങ്ങളിലൂടെ കയ്യടി നേടിയപ്പോൾ പൃഥ്വിരാജ് എന്ന നടന്റെ മുഖം എവിടെയെന്ന് ആളുകൾ തിരഞ്ഞിരുന്നു. മറ്റുള്ളവരെ പോലെ തന്നെ ഊർജ്ജസ്വലമായി സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാറുള്ള പൃഥ്വിരാജ് അത് ആരെയും അറിയിക്കാറില്ല എന്നതാണ് സത്യം. അൻപോട് കൊച്ചിയുമായി ചേർന്നാണ് പൃഥ്വിരാജ് വളരെ മാതൃകാപരമായ വലിയ സംഭാവന നൽകിയത്. ഒരു ട്രക്ക് നിറയെ ആവശ്യസാധനങ്ങൾ നൽകിക്കൊണ്ടാണ് പൃഥ്വിരാജ് മാതൃകയായത്. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്കണ് ഈ റോഡ് പോവുക. ഈ വിവരം ഇന്ദ്രജിത്താണ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെ സമൂഹത്തെ അറിയിച്ചത്. ഇതോടെ അൻപോട് കൊച്ചിയുടെ നേതൃത്വത്തിൽ 25 ട്രക്ക് ലോഡുകളാണ് ഇതിനോടകം വയനാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. അടിസ്ഥാനപരമായി വേണ്ടേ ആവശ്യസാധനങ്ങൾ ആണ് അവർ അയക്കുന്നത്. പൃഥ്വിരാജിന്റെ ഈ വലിയ സംഭാവനയെപ്പറ്റി ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ കൂടെ അറിയിച്ചിരുന്നെങ്കിൽ പൃഥ്വിരാജിന്റെ ഈ പ്രവർത്തികൾ പൊതുസമൂഹം അറിയാതിരിക്കുമായിരുന്നു. പൊതുസമൂഹത്തിൽ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്ന അവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് സമൂഹത്തിൽ വലിയ നന്മയുടെ മാതൃകയാണ് നിലനിൽക്കുന്നത്.

വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ താരങ്ങൾ ഈ വിശേഷണമാണ് മലയാളത്തിലെ സിനിമാ ലോകത്തുള്ള താരങ്ങളെക്കുറിച്ച് നൽകാൻ കഴിയുക. മറ്റ് ഏത് ഇൻഡസ്ട്രിയെക്കാട്ടിലും ഒരുപടി മുന്നിലാണ് മലയാള സിനിമ പ്രവർത്തകരുടെ പ്രളയ മുഖത്തുള്ള സംഭാവനകൾ. ആഡംബരത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന ഇവർ സാധാരണക്കാരന്റെ വേദനയിലേക്ക് കടന്നു ചെന്നപ്പോൾ അതിജീവനത്തിനായി കുതിച്ചുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിന് വലിയ പ്രചോദനമാണ് നൽകിയത്. അത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന സിനിമാ താരങ്ങളിൽ ഏറ്റവും പ്രധാനിയാണ് ഇന്ദ്രജിത്തും കുടുംബവും.
താരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അൻപോട് കൊച്ചി എന്ന സംഘടനയുടെ ഭാഗമായി ദുരിതബാധിതർക്ക് നിരവധി സഹായങ്ങളാണ് നാളിതുവരെയായി ചെയ്തുപോരുന്നത്. ഈ വർഷത്തെ പ്രളയമുഖത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ ഒരു തണുപ്പൻ പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്ന് ഉണ്ടായത്. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി പൊതുസമൂഹത്തിനെ അറിയിക്കാൻ കഴിഞ്ഞതോടെ ഇന്ദ്രജിത്തിന്റെ അൻപോട് കൊച്ചി എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിജയകരമായി മുന്നോട്ടു പോകുന്ന കാഴ്ചയാണ് നാം കണ്ടത്

Journalist. Perennially hungry for entertainment. Carefully listens to everything that start with “so, last night…”. Currently making web more entertaining place.