അതിജീവനത്തിനായി പൊരുതിക്കൊണ്ടിരിക്കുമ്പോൾ ആഘോഷ റിലീസുകൾക്ക് എന്ത് പ്രസക്തി !! “പൊറിഞ്ചു മറിയം ജോസ്” എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

വീണ്ടും ഒരു പ്രളയകാലത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കേരളം അതിജീവനത്തിനായി പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും എന്താണ് പ്രസക്തി. ഈ സാഹചര്യത്തിലാണ് കേരളം മുഴുവൻ ഇന്ന് റിലീസ് ചെയ്യാനിരുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ മാറ്റിവെച്ചു. ചിത്രത്തിലെ നായകനായി അഭിനയിച്ച ജോജു ഇപ്പോൾ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള തിരക്കിലാണ് ജോജു വിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ്ങും മറ്റ് അണിയറ പ്രവർത്തനങ്ങളും എല്ലാം വലിയ രീതിയിൽ തന്നെയായിരുന്നു അണിയിച്ചൊരുക്കുന്നത്. മലയാളം സിനിമയിലെ മുഖ്യധാരാ താരങ്ങളുടെ എല്ലാ സഹകരണത്തോടെയാണ് ചിത്രത്തിന്റെ പ്രമോഷൻ വർക്കുകൾ എല്ലാം നടന്നത്. ആ സാഹചര്യത്തിൽ ചിത്രത്തിനുവേണ്ടി വലിയതോതിലുള്ള ഒരു കാത്തിരിപ്പാണ് പ്രേക്ഷകർക്കിടയിൽ നിലനിന്നിരുന്നത്. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം കേരളത്തിലെ ഈ സാഹചര്യത്തിൽ പുറത്തിറക്കിയാൽ ചിത്രം വേണ്ടവിധം വിജയിക്കുകയില്ല എന്നു മാത്രമല്ല പൊതുസമൂഹത്തിന് അജിത് തോടും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുള്ള മതിപ്പിന് മങ്ങലേക്കും. എല്ലാം ശാന്തമായി കേരളം വീണ്ടും പൂർവസ്ഥിതിയിൽ എത്തിയതിനു ശേഷമായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക.

This site is protected by wp-copyrightpro.com