ജോജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ !! താരം ഫേസ്ബുക്ക് ലൈവിൽ കേരളത്തെ കുറിച്ച് നടത്തിയ പരാമർശം വലിയ ഊർജ്ജം പകരുന്നു എന്ന് മുഖ്യമന്ത്രി.


“ജോസഫി”ലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ചലച്ചിത്ര നടൻ ജോജു ജോർജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്‌പിന്റെയും പ്രതീകമാണ്. അദ്ദേഹത്തെ അഭിനന്ദിച്ചവരോട്, “അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം” എന്നാണു പ്രതികരിച്ചത്.ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോൾ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അത്.
പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊർജ്ജം വലുതാണ്.
;മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പാണിത്.


മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി  പരാമര്‍ശം ലഭിച്ച നടൻ ജോജു ഫേസ്ബുക് ലൈവിലൂടെ തന്റെ പ്രതികരണം അറിയിച്ചു. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്കാരം ലഭിച്ചത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ആണ് താരം ലൈവ് എത്തിയതെങ്കിലും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഴക്കെടുതിയെക്കുറിച്ചാണ് ആദ്യം പരാമർശിച്ചത്. ഒരുമിച്ചുള്ള കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരുന്നു ജോജുവിന്റ വാക്കുകൾ. നടനെന്ന നിലയ്ക്ക് അപ്പുറമുള്ള നാടിനെക്കുറിച്ചുള്ള ആകുലതകൾ പങ്കുവെച്ച് ജോജുവിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നു. ദേശീയ അവാർഡ് നേടിയതിനു പുറമേ നാടിനോട് കാണിച്ച് സ്നേഹത്തിന്റെ വാക്കുകളെ അഭിനന്ദിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്. ഒപ്പം ദേശീയ പുരസ്കാരത്തിന് അർഹനായ മറ്റു മലയാളികളെയും അഭിനന്ദിക്കാൻ മുഖ്യമന്ത്രി മാറുന്നില്ല.