66th National Awardsൽ പേരൻപും പരിയേറും പെരുമാളും ഒറ്റപ്പെട്ടു ; നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ ‘ചലോ ജീതേ ഹെയ്ൻ’ “Best film on family values”, URIക്ക് 4 അവാർഡുകൾ ! #ഇങ്കെ_യെതുമേ_മാറാത്

66-ാമത് ദേശീയ പുരസ്കാരം ഒരു പ്രഹസനം പോലെ കടന്നു പോവുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ സ്വാധീനങ്ങളും വ്യക്തമായ അജണ്ടയും എല്ലാം നടപ്പാക്കാൻ വിനിയോഗിക്കുന്ന ഒരുതരം കലാപരിപാടിയാണ് ദേശീയ അവാർഡ് പ്രഖ്യാപനത്തിലൂടെ ഇപ്രാവശ്യം പ്രേക്ഷകർ കണ്ടത്.അർഹതയ്ക്കുള്ള അംഗീകാരം കളായി പുരസ്കാരം അർഹതപ്പെട്ടവരുടെ കയ്യിൽ കിട്ടുമ്പോഴാണ് ആ പുരസ്കാരത്തിന് തന്നെ മാറ്റു കൂടുന്നത്.പക്ഷേ ഇത്തവണ അറിയിക്കപ്പെട്ട ഒന്നിനെയും ഒന്ന് അറിയാൻ പോലും ഈ പുരസ്കാരം നിർണയിച്ചത് അവർ തയ്യാറായില്ല എന്നു പറഞ്ഞാലും തെറ്റില്ല. ജൂറി നടത്തിയ ആ തിരഞ്ഞെടുപ്പിൽ പ്രേക്ഷകർ പ്രതീക്ഷിച്ച രണ്ടു മികച്ച ചിത്രങ്ങൾ പേരൻപ്, പരിയേറും പെരുമാൾ എന്നിവ ഒരു പരാമർശം പോലും നേടാതെ ദേശീയതലത്തിൽ തടയപ്പെടും പോൾ സിനിമ പ്രേക്ഷകർ ഒന്നടങ്കം നിരാശരാണ്., പകരം അംഗീകരിക്കപ്പെട്ടത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ പ്രഭാവം നിറഞ്ഞ സിനിമകളും അവരുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കിയ ചലച്ചിത്രാവിഷ്കാരങ്ങളുമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതത്തെ ആസ്പദമാക്കി ചലോ ജീത് ഹെയ്ൻ എന്ന ചലച്ചിത്രം, നോൺ-ഫീച്ചർ ഫിലിം വിഭാഗത്തിൽ കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള 66-ാമത് ദേശീയ ചലച്ചിത്ര അവാർഡ് നേടി.അഭിഷേക് ഷാ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമായ ഹെല്ലാരോ മികച്ച ഫീച്ചർ ഫിലിം അവാർഡ് നേടി.  ഉറി: 2016 ൽ ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സൈന്യം നടത്തിയ ആദ്യത്തെ അതിർത്തി പണിമുടക്കിന്റെ നാടകീയ പതിപ്പായ സർജിക്കൽ സ്ട്രൈക്ക് നാല് അവാർഡുകൾ നേടി. 

ഈ പോയ വർഷം പ്രേക്ഷകരുടെ ഉള്ളുലച്ച രണ്ട് സിനിമകളായിരുന്നു റാം സംവിധാനം ചെയ്ത പേരൻപും മാരി സെൽവരാജ് എന്ന നവാഗതസംവിധായകൻ ഒരുക്കിയ പരിയേറും പെരുമാളും. തിയറ്ററിന്റെ ഇരുട്ടിൽ നിന്ന് പുറത്തു കടന്നാലും ഉള്ളിൽ നിന്നു പോകാതെ പിന്തുടരുന്ന സിനിമകളായിരുന്നു അവ. ശരീരത്തിന്റെ രാഷ്ട്രീയത്തെ അതിതീവ്രമായ ഭാഷയിൽ വരിച്ചിട്ട പേരൻപ് മമ്മൂട്ടി എന്ന നടന്റെ പ്രതിഭ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു. കണ്ണു നിറയാതെ ആ സിനിമാക്കാഴ്ച പൂർണമാകുമായിരുന്നില്ല. ജീവിതസൗകര്യങ്ങളുടെ പിന്നാലെയുള്ള പാച്ചിലിനിടയിൽ സമൂഹം ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങളുടെ കാഴ്ചകളിലേക്ക് മമ്മൂട്ടിയുടെ അമുദൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. ഭിന്നശേഷിയുള്ളവരുടെ വൈകാരിക വ്യതിയാനങ്ങളും മാനുഷിക വാഞ്ചകളും അതുവരെ പൊതുസമൂഹത്തിന് അന്യമായ അവസ്ഥകളായിരുന്നു. അതിന്റെ നിസഹായതകളിലേക്കാണ് അമുദൻ എന്ന കഥാപാത്രം നടന്നു കയറിയത്. ‘അൻപ്’ എന്ന തമിഴ് വാക്കിന്റെ അതിരുകളില്ലാത്ത സ്നേഹത്തെ നിറച്ചുകൊണ്ട് പേരൻപ് എന്ന ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കയ്യടികളോടെ അതു സ്വീകരിച്ചു. ഒരു വാണിജ്യ സിനിമ അല്ലാതിരുന്നിട്ടും ഈ സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകരെത്തിയിരുന്നു.

പരിയേറും പെരുമാൾ എന്ന ചിത്രവും തമിഴകത്തു നിന്നെത്തിയ ഗംഭീരൻ ഇന്ത്യൻ സിനിമ ആയിരുന്നു. ഇന്ത്യൻ സാമൂഹിക ബോധമണ്ഡലത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ജാതിവ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ ക്ഷണിച്ചത്. സമകാലിക ഇന്ത്യയിൽ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമ കൂടിയായിരുന്നു പരിയേറും പെരുമാൾ. വേട്ടയും വേട്ടയാടലും ഇതുപോലെ അനുഭവിപ്പിച്ച സിനിമ ഉണ്ടായിട്ടില്ല. പരിയേറും പെരുമാളായി കതിർ എന്ന നടൻ നടത്തുന്ന അനായാസ പകർന്നാട്ടം അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിപ്പെടുന്നതിന് ദളിതർ നടത്തുന്ന പോരാട്ടങ്ങൾ പലതും പാതിവഴിയിൽ പൊലിഞ്ഞില്ലാതാകുന്നതു പോലെ പുരസ്കാരവേട്ടയിലും പരിയേറും പെരുമാൾ ഒരു നോവായി പ്രേക്ഷകരുടെ മനസിൽ നിറയുന്നു.

ഒരുപാട് വിദേശ ചലച്ചിത്രമേളകളിൽ അടക്കം പുരസ്കാര പ്രഭയിൽ തിളങ്ങിയ പരിയേറും പെരുമാൾ ഉം പേരൻപു എല്ലാം സ്വന്തം രാജ്യത്ത് അവഗണിക്കപ്പെടുന്ന നിസ്സഹായമായ  അതിവൈകാരികമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സിനിമാപ്രേമികളിൽ നിന്നുണ്ടാകുന്നത്. പരിയേറും പെരുമാളിലെ കറുപ്പിയെന്ന നായയും പെരുമാളും പേരൻപിലെ അമുദനും പ്രേക്ഷകമനസിൽ നിന്ന് പുറത്താക്കപ്പെടുന്നില്ല. തഴയുംതോറും കൂടുതൽ പ്രേക്ഷകരിലേക്ക് ഈ ചിത്രങ്ങൾ കുതിച്ചു കയറുകയാണ്. പണക്കാരിൽ സാധാരണക്കാരനെ വികാരങ്ങൾ പങ്കുവെച്ച് ജാതിയുടെയും മറ്റും അതിർവരമ്പുകളിൽ ഭേദിക്കാൻ നമ്മളെ പ്രചോദിപ്പിച്ച ഈ ചിത്രങ്ങൾ അവഗണിക്കപ്പെടുമ്പോൾ ഒറ്റ വരിയിൽ ഈ പുരസ്കാര നിർണയത്തെയും ഈ രാജ്യത്തെ രാഷ്ട്രീയ ജീവിത സാഹചര്യത്തെയുമടക്കം വിലയിരുത്താൻ തോന്നുന്നത് പരിയേറും പെരുമാൾ ഇല്ലേ ഈ സംഭാഷണശകലം പോലെയാണ് – ‘#ഇങ്കൈഎതുമേമാറാത്’!