ആദ്യപ്രദർശനം തന്നെ ചരിത്രമാകാൻ പോകുന്നു…”മൂത്തൊൻ” ഒരു സാധാരണ നിവിൻ പോളി ചിത്രം ആയിരിക്കില്ല !! ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഒരു മലയാള സിനിമയായിരിക്കും !!

നിവിൻ പോളിയുടെ മൂത്തോൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തും. കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നതിനുമുമ്പ് ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്‍റെ 21-ാം പതിപ്പാണ് വരുന്നത്. ഒക്ടോബര്‍ 17 മുതല്‍ 24 വരെയാണ് ചലച്ചിത്രോത്സവം നടക്കുക. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാള സിനിമാ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കാൻ പോകുന്നത്. ആകസ്മികമായി സംഭവിച്ചതാണ് ഈ നേട്ടം എങ്കിലും രാജ്യത്തെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ ഒന്ന് എന്ന നിലയ്ക്ക് വളരെയേറെ പ്രാധാന്യം കൂടുകയാണ് ഉദ്ഘാടനം എന്ന നിലയിൽ മൂത്തോൻ നേടിയിരിക്കുന്നത്. സിനിമാ നടി ഗീതു മോഹൻദാസ് സംവിധാനം സംവിധാനം ചെയ്ത ഈ ചിത്രം ലക്ഷദ്വീപിൽ നിന്നുള്ള ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. സഹോദരനെ കണ്ടെത്താനുള്ള യാത്രയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ദ്വീപ് ഭാഷയിൽ മൂത്തോൻ എന്നാൽ മൂത്ത സഹോദരൻ എന്നാണ് അർത്ഥമാക്കുന്നത്.

ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മൂത്തൊൻ എന്ന ചിത്രത്തിൽ ഉണ്ടായിരിക്കുമെന്നാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിഭാധനന്മാരാൽ സമ്പന്നമായ അണിയറപ്രവർത്തകരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ. മലയാളത്തിലുള്ള സംഭാഷണങ്ങള്‍ ശ്രീജ ശ്രീധരന്‍ എഴുതുമ്പോള്‍ ഹിന്ദിയിലെ സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തേ പുറത്തെത്തിയ ടീസര്‍ ആസ്വാദകരുടെ ശ്രദ്ധ നേടിയിരുന്നു. ഗീതു മോഹൻദാസ് സംവിധാനം നിർവഹിച്ച് 2014ൽ പുറത്തിറങ്ങിയ Liar’s Dice എന്ന ചിത്രത്തിന് വളരെ ഏറെ പ്രശംസകൾ നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. മികച്ച ക്യാമറാമാനും മികച്ച നടിക്കുമുള്ള ആ വർഷത്തെ ദേശീയ പുരസ്കാരം നേടാനും ഈ ചിത്രത്തിന് കഴിഞ്ഞു. വളരെ സാമൂഹ്യ പ്രസക്തമായ ഈ സിനിമ അന്തർദേശീയ തലങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഒരു നിവിൻപോളി ചിത്രമെന്ന നിലയ്ക്ക് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് മൂത്തവൻ എന്ന സിനിമക്കായി കാത്തിരിക്കുന്നത്.