30 കോടി ക്ലബ്ബിൽ ഇടംപിടിച്ച്‌ “തണ്ണീർ മത്തൻ ദിനങ്ങൾ” !! ഇത് ഒരു കൊച്ചു ചിത്രം നേടുന്ന ബ്രഹ്മാണ്ഡ വിജയം !! പ്രളയത്തെ അതിജീവിച്ച ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നു…

വലിയ ആഘോഷ ആർഭാടങ്ങൾ ഒന്നുമില്ലാതെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. എന്നാൽ ഏതു വലിയൊരു ചിത്രവും കൊതിക്കുന്ന ബ്രഹ്മാണ്ട വിജയമായി മാറുകയാണ് ആണ് ഇപ്പോൾ.
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’.
മലയാളികൾ നിറഞ്ഞമനസ്സോടെ ഏറ്റെടുത്ത ചിത്രം വലിയ കളക്ഷൻ നേടിയ ഈ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 30 കോടിയോളം രൂപ ചിത്രം സ്വന്തമാക്കി എന്നാണ്
വാർത്തകൾ.കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകൾ ആയിരുന്നു ലഭിച്ചത്. പിന്നീട് ഒരു പ്രേക്ഷകസമൂഹം ചിത്രം കാണാൻ എത്തിയതോടെ തണ്ണീർ മത്തൻ ദിനങ്ങൾ വലിയൊരു വിജയം ആവുകയായിരുന്നു. തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ ഓടിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു ചിത്രം 30 കോടിയോളം രൂപ കളക്ട് ചെയ്തു എന്നത് ഏതൊരു സിനിമ പ്രേക്ഷകനിലും ആശ്ചര്യം ഉളവാക്കുന്നതാണ്. നിറഞ്ഞ സദസുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രം പ്രളയത്തിനുശേഷം അതിജീവിച്ച് കേരളത്തിനൊപ്പം അതിജീവനം കുറിക്കുകയാണ്.1.75 കോടി രൂപ മുതൽ മുടക്കിലാണ് തണ്ണിമത്തൻ ദിനങ്ങൾ നിർമ്മിക്കപ്പെട്ടത്. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

വെറും 10 ദിവസം കൊണ്ട് യുഎഇ-ജിസിസി ബോക്സ് ഓഫീസിൽ നിന്നും 10 കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് നേടിയിരുന്നു.