പ്രണയം, സൗഹൃദം, ആക്ഷൻ !!ഗുഡ്‌വിൽ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “കുമ്പാരിസിന്റെ ” ട്രെയ്ലറിന് മികച്ച പ്രതികരണം.

ഏറെ പ്രതിക്ഷകൾ നൽകികൊണ്ട് കുമ്പരീസ്
എന്ന ചിത്രത്തിന്റെ ട്രെയിലർ ഗുഡ്‌വിൽ എന്റർടൈൻമെന്റ ഇന്നലെ പുറത്തു വിട്ടു. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന ട്രെയ്ലർ ആക്ഷൻ രംഗങ്ങൾ കൊണ്ടും ത്രില്ലടിപ്പിക്കുന്നു.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധയനായ
ടിറ്റോ വിൽസൺ (u ക്ലാമ്പ് രവി ),
ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധയനായ അശ്വിൻ ജോസ് എന്നിവർക്കൊപ്പം നിരവധി പുതു മുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ജനപ്രിയ താരങ്ങളായ രമേഷ് പിഷാരടിയും ധർമജനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നു ട്രെയ്ലർ സൂചന നൽകുന്നു. ഒന്നര മിനിറ്റ് നീണ്ടു നിൽക്കുന്ന ട്രെയ്ലറിൽ രമേശ്‌ പിഷാരടിയുടെ പ്രേകടനം ഇതിനോടകം ഏറെ ശ്രെദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സാഗർ ഹരി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പാരീസ്.നിരവധി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ചിട്ടുള്ള ഗുഡ്വിൽ എന്റർടൈൻമെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീകാന്ത് ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.സിബു സുകുമാരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുഡ്‌വിൽ എന്റർടൈൻമെന്റ് പുറത്തിരിക്കാൻ ഈ ചിത്രം നിർമ്മിക്കാൻ തയ്യാറായതിനെ കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ്ജ് നേരത്തെ ഓൺലൈൻ പീപ്സിനോട് മനസുതുറന്നിരുന്നു.
സിനിമ സ്വപ്നം കാണുന്ന പുതു തലമുറക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഒരു കൈത്താങ്ങായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്.