വരുന്നു പുലിമുരുകൻ 2.. ?? ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ടുകൾ !! ഔദ്യോഗിക പ്രഖ്യാപനം കാത്തു മോഹൻലാൽ ആരാധകർ.

മലയാള സിനിമയിലെ എല്ലാ കാലത്തെയും വലിയ ബ്രഹ്മാണ്ഡ വിജയം നേടിയ പുലിമുരുകൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വൈശാഖിനെ സംവിധാനത്തിൽ നടന വിസ്മയം മോഹൻലാൽ അഭിനയിച്ച തകർത്ത സിനിമയാണ് പുലിമുരുകൻ. ഒരു പക്കാ മാസ് ആക്ഷൻ ചിത്രത്തിനുവേണ്ടി എല്ലാ ചെലവുകളോടും കൂടിയെത്തിയ പുലിമുരുകൻ മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് തന്നെയാണ്. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻമാത്രം കഴിയുമായിരുന്ന 100 കോടി ക്ലബ് വളരെ നിസ്സാരമായി തന്നെ നേടി കൊടുക്കാൻ സാധിച്ചു പുലിമുരുകന്. മലയാളത്തിലെ മറ്റൊരു സിനിമയ്ക്കും സ്വപ്നം കാണാൻ കഴിയാത്ത വിജയമാണ് ഇത്. കാടും, പുലിയും ആക്ഷൻ രംഗങ്ങളും എല്ലാം കണ്ടെത്തൽ ത്രിൽ അടിച്ച ജനങ്ങൾ സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ ചിന്തിച്ച ഒരു കാര്യമായിരുന്നു പുലിമുരുകന്റെ രണ്ടാം ഭാഗം ഇറങ്ങിയിരുന്നെങ്കിൽ എന്ന്. ആ സമയങ്ങളിൽ രണ്ടാം ഭാഗത്തെ കുറിച്ചുള്ള മറുപടികൾ സംവിധായകനും നിർമ്മാതാവും ഒക്കെ നടത്തിയിരുന്നു. എന്നാൽ കൃത്യമായ രീതിയിൽ ഉള്ള ഒരു വിവരങ്ങളും ഔദ്യോഗികമായി നാളിതുവരെ ലഭിച്ചിരുന്നില്ല. മലയാളി പ്രേക്ഷകർ ഒന്നടങ്കം വീണ്ടും മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ ഉള്ള പുലിമുരുകനെ സ്ക്രീനിൽ ഒന്നുകൂടി കാണാൻ ആഗ്രഹിക്കുന്നവരാണ്.

2020ൽ സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഉണ്ടെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പുലിമുരുകന്റെ രണ്ടാം ഭാഗം ആണോ അത് എന്ന് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുകയാണ്. ക്ഷേത്രത്തിന്റെ നിർമാതാവായ ടോമിച്ചൻ മുളകുപാടവും പുലിമുരുകൻ 2ന് സ്ഥിരീകരിക്കുന്ന തരത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു. വൈശാഖിനെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് പുലിമുരുകൻ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. തിരക്കഥാകൃത്ത് ഉദയകൃഷ്ണ ഇക്കാര്യത്തെ കുറിച്ച് ചെറിയ സൂചനകൾ നൽകിയിട്ടുള്ളതാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

This site is protected by wp-copyrightpro.com