ലുലുമാളിൽ നൂറുകണക്കിന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി താര വിസ്മയമായ മോഹൻലാൽ ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ന്റെ ‘കിടിലൻ മാസ്സ് ട്രെയിലർ’ ലോഞ്ച് ചെയ്തു !!


‘പൊറിഞ്ചു മറിയം ജോസ്’-ന്റെ ബ്രഹ്മാണ്ഡ ട്രെയിലർ ലോഞ്ചിങ് ചടങ്ങ് ലുലുമാളിൽ നൂറുകണക്കിന് പ്രേക്ഷകർക്ക് മുന്നിൽ അരങ്ങേറി. മലയാളത്തിലെ താര വിസ്മയമായ മോഹൻലാൽ ആരാധകരെ ത്രസിപ്പിച്ച് കടന്നുവന്നു ചടങ്ങിൽ പങ്കെടുത്ത് ട്രെയിലർ ലോഞ്ചിങ് കർമ്മം നിർവഹിച്ചു കടന്നുപോയി. സംവിധായകൻ ജോഷിയുടെ ഒപ്പം നിന്നുകൊണ്ടാണ് മോഹൻലാൽ ട്രയിലർ ലോഞ്ച് ചെയ്തത്. സോഷ്യൽ മീഡിയ വഴി മമ്മൂട്ടി മുതൽ യുവതാരങ്ങൾ അടക്കം എല്ലാവരും ട്രെയിലർ തൽസമയം ലോഞ്ച് ചെയ്യും എന്ന സവിശേഷതയുമുണ്ട്. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഈ ചിത്രത്തിൽ പൊറിഞ്ചു അഥവാ കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജ്ജ്, മറിയം അഥവാ ആലപ്പാട്ട് മറിയം ആയി, നൈല ഉഷ, ജോസ് അഥവാ പുത്തൻപ്പള്ളി ജോസ് ആയി ചെമ്പൻ വിനോദ് എന്നിവർ എത്തുന്നു. ഈ മൂന്നു കഥാപാത്രങ്ങളെയും ആവേശോജ്വലമായാണ് ട്രെയിലറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പൊറിഞ്ചു is WILD, മറിയം is CRAZY, ജോസ് is RAW എന്ന taglineഓടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല THE GAME IS DIRTY എന്നും പറഞ്ഞുവയ്ക്കുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലർ. ആഗസ്റ്റ് 15-ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ജോഷി ചിത്രം. ‘പൊറിഞ്ചു മറിയം ജോസ്’ ഹിറ്റ്‌ മേക്കർ ജോഷിയുടെ ശക്തമായ ഒരു തിരിച്ചുവരവിനു കളം ഒരുക്കുമെന്നാണ് പ്രതീക്ഷകൾ. 

ജോസഫ് എന്ന ചിത്രത്തിലൂടെ 2018ലെ മികച്ച രണ്ടാമത്തെ നടനുള്ള ഉള്ള സംസ്ഥാന പുരസ്കാരവും ജനപ്രീതിയും നേടിയ ജോജുവും, ഈ മ യൗ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അന്തരാഷ്ട്ര ചലച്ചിത്ര മേള പുരസ്കാരം വരെ നേടിയെടുത്ത ചെമ്പൻ വിനോദും ഒന്നിക്കുന്നു എന്ന പ്രധാന സവിശേഷതയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. എന്നിരുന്നാലും മലയാളസിനിമയിലെ പരിചയസമ്പന്നനായ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി ചിത്രം എന്നത് തന്നെയാണ് പ്രേക്ഷകർ ഉറ്റുനോക്കുക. 

കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ, അജയ് ഡേവിഡ് കാച്ചപ്പിള്ളി  ഛായാഗ്രാഹണവും സംഗീതം ജേക്സ് ബിജോയും ഒരുക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ. ചാന്ദ് വി ക്രിയേഷൻസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാനൊരുങ്ങുന്നത്.