വിവിധ ഭാക്ഷകളിൽ നടനവിസ്മയം !! മമ്മൂട്ടിക്ക് മാത്രം സ്വന്തമായ അപൂർവ നേട്ടം ഇനി മുതൽ മോഹൻലാലിനും സ്വന്തം !!

മലയാള സിനിമ മേഖലയിൽ നിന്നുള്ളർക്ക് അന്യ ഭാഷ സിനിമ മേഖലയിലേക്കു സിനിമയുടെ ആദ്യകാലഘട്ടം മുതലേ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നാളിതുവരെയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയറാം, കലാഭവൻ മണി, ദുൽക്കർ സൽമാൻ, മമ്മൂട്ടി മോഹൻലാൽ തുടങ്ങി മുഖ്യധാരാ ചലച്ചിത്ര താരങ്ങൾ മലയാളത്തിനു പുറമെ മറ്റു ഭാക്ഷകളിലും തങ്ങളുടെ താരമൂല്യം തെളിയിച്ചവരാണ്. അതിൽഏറെ പ്രധാനമായുള്ള പ്രേകടനം കാഴ്ച്ച വെച്ചിട്ടൂള്ളത് മമ്മുട്ടിയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ മുതൽ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം തന്റെ മികച്ച സംഭാവനകൾ നൽകി. പിന്നീട് മലയാള സിനിമകളിൽ മാത്രം തന്റെ സാനിധ്യം അറിയിച്ച മമ്മുട്ടി വർഷങ്ങൾക്ക് ശേഷം അന്യഭാഷചിത്രങ്ങളിൽ അഭിനയിക്കാൻ ആരംഭിച്ചു. തെലുങ്ക് ചിത്രമായ ‘യാത്രയും’ തമിഴ് ചിത്രമായ ‘പേരൻപും’ അദ്ദേഹത്തിന്റെ വലിയ തിരിച്ചുവരവിന് ഇടയാക്കി. യാദൃശ്ചികമായാണ് ഈ രണ്ട് അന്യഭാഷ ചിത്രങ്ങളും ഒരേ സമയം തീയറ്ററുകളിൽ റിലീസ് ആയത്. രണ്ടു ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതോടെ അതോടെ ഏതുരോ നടനും ആഗ്രഹിക്കുന്ന നേട്ടം മമ്മൂട്ടിക്ക് നേടാനായി. ഒരു താരം മുഖ്യവേഷത്തിൽ എത്തുന്ന രണ്ട് അന്യഭാഷ ചിത്രങ്ങൾ ഒരേ സമയം തീയറ്ററിൽ പ്രദർശിപ്പിക്കുന്ന അപൂർവനേട്ടം ആണ് ഇതോടെ മമ്മൂട്ടിക്ക് നേടാനായത്.

മമ്മൂട്ടിക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഈ നേട്ടം കൈവരിക്കാൻ പോകുകയാണ്. മമ്മൂട്ടിയെ പോലെതന്നെ മോഹൻലാലിലും മറ്റ് ഭക്ഷകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസുകൾക് മാറ്റമൊന്നും സംഭവിക്കുകയില്ലെങ്കിൽ ‘ഇട്ടിമാണി മേഡിൻ ചൈന’ എന്ന ചിത്രവും ‘കാപ്പൻ’ എന്ന തമിഴ് ചിത്രവും ഒരേ മാസം തന്നെ തീയറ്ററുകളിൽ എത്തും. ‘ഇട്ടിമാണി’ ഓണം റിലീസായി പുറത്തുവരുമെന്ന് നേരത്തെ തന്നെ പ്രെഖ്യാപിച്ചിരുന്നു.

‘കാപ്പന്റെ’ റിലീസ് ഡേറ്റ് മാറ്റി സെപ്റ്റംബർ 20 ആകിയതോടെയാണ് രണ്ട് ഭാക്ഷകളിൽ നിന്നും രണ്ട് മോഹൻലാൽ ചിത്രം ഒരേ മാസം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. K.V.അനന്ദ് സംവിധായകനാകുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. മോഹൻലാൽ മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിനു വേണ്ടി മോഹൻലാൽ തന്നെയാണ് ഡബ്ബിങ് (തമിഴിൽ) നിർവഹിച്ചത്. ഒരേ മാസം തന്നെ അടുത്തടുത്തായി രണ്ട് മോഹൻലാൽ ചിത്രം കാണാൻ കഴിയുമെന്നതിന്റെ ആവേശത്തിലാണ് ആരാധകർ.