മമ്മൂട്ടിയുടെ മധുരരാജയിലെ ആരും ശ്രദ്ധിക്കാത്ത കൊച്ചുവേഷത്തിൽ നിന്ന് “തണ്ണീർമത്തൻ ദിനങ്ങളി”ൽ കുടുകുടാ ചിരിപ്പിച്ച “മെൽവിനി”ലേക്ക്…

‘ബുദ്ധിയാണ് സാറേ ഇവന്റെ മെയിൻ’
“പറ്റ് തുടങ്ങാൻ പറ്റിയ കട..”
“ആടാ.. പഫ്‌സിന് 50 പൈസ കൂട്ടിയെടാ..”
“നീ അവളെ വിളിക്കണ്ട, അവൾടെ തള്ളേ വിളിച്ച് രണ്ട് തെറി പറ.. “

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ തിയേറ്ററിനെ പൊട്ടിച്ചിരിപ്പിച്ച
ചറപറ കൗണ്ടറടിക്കുന്ന ഓവര്‍ ആക്ഷന്‍ ഇടുന്ന, ബുദ്ധി മെയിനായ ‘മെല്‍വിന്‍’ എന്ന നസ്ലിൻ കെ ജി. മമ്മൂട്ടിയുടെ കട്ട ഫാനാണ്.തണ്ണീർമത്തനിൽ ഇവൻ വാ തുറന്നാൽ തന്നെ ഇതുപോലുള്ള മൊഴിമുത്തുകൾ ആയിരുന്നു..തീയേറ്ററർ ചിരിയുടെ പൂരപ്പറമ്പാക്കിയതിൽ കാര്യമായ പങ്ക് “മെൽവിന്” തന്നെ. പ്രേക്ഷകരുടെ ഇഷ്ടം വാരിക്കൂട്ടിയ തണ്ണീർമത്തൻ ദിനങ്ങളിൽ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ കാരനായ നെസ്ലിൻ. സിനിമയിലേക്ക് എത്തിയ വഴി : സിനിമ ആവേശമായിരുന്നു നെസ്ലിന്.പക്ഷെ അഭിനയിച്ചിട്ടില്ല. ഒരു ടിക്ടോക് പോലും ചെയ്യാതെ, ഷോർട്ട് ഫിലിമുകളിൽ മുഖം കാണിക്കാതെ സിനിമയിലെത്താനുള്ള ഭാഗ്യമായിരുന്നു കാലം ഈ യുവാവിന് കാത്തുവെച്ചിരുന്നത്.മമ്മൂട്ടിയുടെ കട്ട ഫാനായ നെസ്ലിൻ മധുരരാജ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ ചെറിയൊരു വേഷത്തിൽ മുഖം കാണിച്ചു.ആൾകൂട്ടത്തിലൊരാൾ.അത്രമാത്രം.

പറൂർ മാഞ്ഞാലി എസ്എൻജി ഐസ് ടി എഞ്ചിനീയറിംഗ് കോളേജിൽ ബിടെകിന് പഠിക്കുമ്പോൾ ഒരു ഓഡീഷന് പങ്കെടുത്തു.അന്ന് സുഹൃത്തുക്കൾ എല്ലാവരും പേര് കൊടുത്തിരുന്നു, പക്ഷേ ഓഡിഷന് വേറെ ആരും പോയില്ല. നെസ്ലിൻ ഒറ്റയ്ക്കാണ് പോയത്. ഓഡിഷന്‍ കഴിഞ്ഞ് അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല, പിന്നെ പെട്ടെന്നൊരു ദിവസമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ വിളി വന്നത്.

തന്റെ കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ ഞെട്ടലും സന്തോഷവും നെസ്ലിന് ഇനിയും മാറിയിട്ടില്ല.ഇപ്പോള്‍ ബിടെക് ആണ് പഠിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അത് ഡ്രോപ്പ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷനില്‍ ഒരു കോഴ്‌സ് ചെയ്യാനാണ് തീരുമാനം.ഞെട്ടലായിരുന്നു വീട്ടിലുള്ളവർക്കും കുടുംബങ്ങൾക്കും സൃഹുത്തുക്കൾക്കും ആദ്യം. ഇപ്പോൾ എല്ലാവരും ഹാപ്പിയായി. വീട്ടില്‍ ഇപ്പോള്‍ ഉമ്മ സീനത്തും ഇരട്ട സഹോദരൻ നഹാസുമാണുള്ളത്. ഉപ്പ ഗഫൂറും മൂത്ത
സഹോദരൻ നസ്മലും സൗദിയിലാണ്.

( മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ.
9946025819)