മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ഷൈലോക്ക് നിർമ്മിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഷൈലോക്ക്’ – ‘ദി മണി ലെൻഡർ’. എം പത്മകുമാര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മാമാങ്കം’ പൂര്‍ത്തിയാക്കിയ ശേഷം ബ്രേക്ക് എടുത്തിരിക്കുകയാണ് മമ്മൂട്ടി. ഷൈലോക്ക് ഒരു പക്കാ മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കും ഷൈലോക്ക് എന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് ഓൺലൈൻ പീപ്സിനോട് അഭിമുഖ വേളയിൽ പറഞ്ഞിരുന്നു. മാസ്സിനും അത്പോലെ ഇമോഷൻസിനും ഒരുപോലെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മമ്മൂക്കയുടെ രാജമാണിക്യം പോലെയുള്ള ഒരു അഭിനയ അഴിഞ്ഞാട്ടം ദൃശ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവയ്ക്കുന്നു. അജയ് വാസുദേവിന്റെ മുൻപുള്ള ചിത്രങ്ങളിലെ ആക്ഷനുകളിലെ പോരായ്മകൾ ഷൈലോക്കിലൂടെ പരിഹരിക്കും എന്നും നിർമ്മാതാവ് ഉറപ്പ് നൽകുന്നു.

നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. തമിഴിലെ മികച്ച നടന്മാരിൽ ഒരാളായ രാജ്കിരണ്, മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജോണ്‍ വിജയ് എന്നിവര്‍ വിവിധ ഷൈലോക്കിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. കൊച്ചിയും കോയമ്പത്തൂരുമാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.