“കടൽ വെള്ളത്തിനടിയിൽ ഏറെനേരം ശ്വാസമടക്കിപ്പിടിച്ച് മോഹൻലാലിന്റെ സാഹസിക സംഘട്ടന രംഗങ്ങൾ” ; അണ്ടർ വാട്ടർ ഫൈറ്റ് സീനുകൾ വളരെ റിസ്ക് എടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്… #മരക്കാർ

നടനവിസ്മയം സൂപ്പർസ്റ്റാർ മോ​ഹ​ൻ​ലാ​ൽ ചരിത്ര നായകൻ ആയി എത്തുന്ന പ്രി​​​യ​ദ​ർ​ശ​ൻ​ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ : അറബിക്കടലിന്റെ സിംഹം. ഇതിഹാസ നായകൻ കുഞ്ഞാലി മരക്കാരുടെ ജീവിതം പറയുന്ന ചരിത്രസിനിമയാണിത്. 100 കോടി മുതൽമുടക്കിൽ 120 ദിവസങ്ങൾക്കൊണ്ടാണ് ഈ ബൃഹത് സിനിമാ സംരംഭത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയെ അടയാളപ്പെടുത്താൻ കെൽപ്പുള്ള ദൃശ്യവിരുന്നാണ് പ്രിയദർശനും കൂട്ടരും ഒരുക്കിയിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. കടലിനടിയിൽ പോലും പ്രധാന സംഘട്ടന രംഗങ്ങൾ ഷൂട്ട്‌ ചെയ്തിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അണ്ടർ വാട്ടർ ഫൈറ്റ് സീനുകൾ വളരെ റിസ്ക് എടുത്താണ് വിദഗ്ധരുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. കടൽ വെള്ളത്തിനടിയിൽ മോഹൻലാലിന്റെ ഏറെനേരം ശ്വാസമടക്കിപ്പിടിച്ച് സാഹസിക സംഘട്ടന രംഗങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് അണിയറക്കാർ നൽകുന്ന റിപ്പോർട്ടുകൾ.  ​

ഹൈ​ദ​രാ​ബാ​ദി​​​ലെ​ ​റാ​മോ​ജി​​​ ​ഫി​​​ലിം​ ​സിറ്റിയിലെ പടുകൂറ്റൻ ലൊക്കേഷൻ സെറ്റിൽ കടലായി തോന്നിക്കുന്ന വാട്ടർ ടാങ്കുകളും, യുദ്ധക്കപ്പലുകളും, മറ്റുമൊരുക്കിയിരുന്നു. അഞ്ചു തവണ ദേശീയ അവാർഡ് നേടിയ കലാ സംവിധായകൻ സാബു സിറിലാണ് ഇത് രൂപകൽപ്പന ചെയ്തത്. മരക്കാരിന്റെ ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തും കുറച്ച് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഇപ്പോൾ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. മരക്കാർ : അറബിക്കടലിന്റെ സിംഹം നിർമ്മാണം ചെയ്തിരിക്കുന്നത് ആശിർവാദ് സിനിമാസാണ്. കോൺഫിഡന്റ് ഗ്രൂപ്പ്‌ നിർമ്മാണ പങ്കാളിയായി കൂടെയുണ്ട്. ഈ വർഷം അവസാനം ഡിസംബറിൽ ഈ മോഹൻലാൽ ചിത്രം വിവിധ ഭാഷകളിൽ ലോകവ്യാപികമായി റെക്കോർഡ് റിലീസ് ലക്ഷ്യമാക്കിയാണ് എത്തുന്നത്.