സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന “കയറ്റം” എന്ന ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ. സമാന്തര സിനിമകളിലൂടെ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു സംവിധായകനാണ് സനൽകുമാർ ശശിധരൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി, സെക്സി ദുർഗ, ചോല തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർക്ക് ഒരു അഭിനേത്രി എന്ന നിലയ്ക്ക് സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ആകും എന്നാണ് പ്രേക്ഷക പ്രതീക്ഷ. തിരിച്ചുവരവിന് ശേഷം നിരവധി ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ച മഞ്ജുവാര്യരുടെ കരിയറിലെ തന്നെ ഏറ്റവും വേറിട്ട വേഷങ്ങളിൽ ഒന്നായിരിക്കും കയറ്റത്തിലെ കഥാപാത്രം. ഹിമാലയത്തിൽ വച്ച് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഈ ചിത്രം ധാരാളം വെല്ലുവിളികളിലൂടെ ആണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്. മുഖ്യധാരാ സിനിമകളെ അപേക്ഷിച്ച് വലിയതോതിലുള്ള റിലീസുകളോ വലിയ പ്രേക്ഷകപ്രീതിയോ സനൽകുമാർ ചിത്രങ്ങൾക്ക് ലഭിക്കാറില്ല. എന്നാൽ ആനുകാലിക പ്രസക്തമായ വിഷയങ്ങളെ പറ്റി ചർച്ച ചെയ്യുന്ന സിനിമകളാണ് നാളിതുവരെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഒട്ടേറെ നിരൂപണ പ്രശംസകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
സനൽ കുമാർ സംവിധാനം ചെയ്തതിൽ വെച്ച് ഏറെ വിവാദമുണ്ടായി ചിത്രമായിരുന്നു സെക്സി ദുർഗ എന്ന ചിത്രം. ആ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേദ് കയറ്റം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജുവാര്യർ ഗുണമേ ഉത്തരേന്ത്യയിലെ മികച്ച നാടക കലാകാരന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം ചിത്രീകരണം പൂർത്തിയാകുന്ന കയറ്റത്തിന്റെ റിലീസിന് സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും അണിയറക്കാർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അരുണ മാത്യു ഷാജി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തെ നടൻ ജോജു ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനി യുടെ നേതൃത്വത്തിലാണ് ചിത്രം റിലീസിനെത്തുന്നത്. സനൽ കുമാറിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചോല എന്ന ചിത്രത്തിൽ ജോജു പ്രധാനവേഷം ചെയ്തിരുന്നു. വലിയതോതിൽ വാർത്തകളൊന്നും ഇടം പിടിക്കാതെ ആണ് ചിത്രം നാളിതുവരെയായി പൂർത്തിയായി കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും സനൽകുമാർ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളെ നോക്കിക്കാണുമ്പോൾ കയറ്റം എന്ന ചിത്രം സമാന്തര സിനിമകളെ സ്നേഹിക്കുന്നവർക്ക് ഒരു വലിയ അനുഭവം തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കാം.

Journalist. Perennially hungry for entertainment. Carefully listens to everything that start with “so, last night…”. Currently making web more entertaining place.