വരുന്നു… GANGSTER 2 !! ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ പരാജയപ്പെട്ട നായകന്മാർ രണ്ടാം ഭാഗത്തിനായി ഒരുങ്ങുന്നു. സംവിധാനം ആഷിക് അബു, തിരക്കഥ ശ്യാം പുഷ്കർ.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2014 പുറത്തിറങ്ങിയ ചിത്രമാണ് ഗ്യാങ്സ്റ്റർ. ആഷിക് അബു ആയിരുന്നു ചിത്രത്തിന് സംവിധായകൻ. ഒരു അധോലോക ചക്രവർത്തിയുടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വൻ പരാജയം ആവുകയായിരുന്നു. മമ്മൂട്ടിയും സംവിധായകൻ ആഷിക് അബുവിനും ചിത്രത്തിന്റെ തിരക്കഥാകൃത്തകൾക്കും എതിരെ ഒട്ടേറെ വിമർശനങ്ങളാണ് ചിത്രം പുറത്തിറങ്ങിയ ശേഷം നേരിടേണ്ടിവന്നത്. പ്രതീക്ഷയുടെ അമിതഭാരം കൊണ്ട് ബോക്സോഫീസിൽ തകർന്നടിഞ്ഞ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഷിക് അബു തന്നെയായിരിക്കും സംവിധായകന്റെ കുപ്പായം അണിയുക. ശ്യാം പുഷ്കർ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ശക്തമായ ഒരു തിരക്കഥ ഇല്ലാത്തതുകൊണ്ടാണ് ഗ്യാങ്സ്റ്റർ എന്ന ചിത്രം പരാജയപ്പെട്ടത്. എന്നാൽ ഗ്യാങ്സ്റ്റർ 2ൽ ശക്തമായ ഒരു തിരക്കഥയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. മലയാള സിനിമയുടെ ശക്തനായ തിരക്കഥാകൃത്ത് ശ്യാം പുഷ്കരുടെ സാന്നിധ്യം സിനിമാപ്രേമികൾക്ക് ഏറെ ആകാംഷ ജനിപ്പിക്കുന്ന വസ്തുതയാണ്. ഒരു ക്ലാസിക് ആക്ഷൻ ചിത്രമായ ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗം ഒരു മുഴുനീള മാസ് ആക്ഷൻ ചിത്രം ആയിരിക്കാനാണ് സാധ്യത.

ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ ശ്യാം പുഷ്കർ എന്ന എഴുത്തുകാരൻ ചിട്ടപ്പെടുത്തിയ മാസ് ആക്ഷൻ സീനുകൾ കണ്ട മലയാളികൾ അമ്പരന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം തിരക്കഥയെഴുതിയ ചിത്രങ്ങളെല്ലാം ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കുറഞ്ഞറിയ റിലിസ്റ്റിക് സിനിമകൾ ആയിരുന്നു. വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് ഒരു ആക്ഷൻ ചിത്രം എന്ന നിലയിൽ തിരക്കഥയെഴുതാൻ ശ്യാം പുഷ്കർ തയ്യാറാവുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും ചിത്രത്തിന്റെ ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിലെ വരവിനെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്. ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിന് സംഭവിച്ച പിഴവുകളെയും കുറവുകളെയും തിരിച്ചറിഞ്ഞു മാറിയ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച്
ഗ്യാങ്സ്റ്റർ 2 ഒരുക്കാൻ സാധിച്ചാൽ ആദ്യ ചിത്രത്തിന് ശേഷം ഉണ്ടായ പ്രശ്നങ്ങൾക്കെല്ലാം ഉള്ള തക്ക മറുപടി ആയിരിക്കും. വാർത്തകളുടെയും ഊഹാപോഹങ്ങളുടെ ഇടയിലൂടെ ഗ്യാങ്സ്റ്റർ 2 പ്രേക്ഷകരുടെ ഇടയിൽ ഒരു ചർച്ചാവിഷയമായി കഴിഞ്ഞു. ഔദ്യോഗികമായ പ്രഖ്യാപനത്തിന് ഒടുവിൽ അല്ലാതെ വാർത്തകൾ സ്വീകരിക്കാൻ കഴിയില്ല.