മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും, ദുല്‍ഖറും; 370 കുടുംബംഗങ്ങളുടെ സംരക്ഷണവും ഏറ്റെടുത്തു #keralafloods2019

മഹാമാരി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു മമ്മൂട്ടിയും ദുല്‍ഖറും. നടന്‍ ജോജ്ജുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൂടാതെ 370 കുടുംബങ്ങളുടെ സംരക്ഷണവും മമ്മൂട്ടി ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിലും ഇരുവരും ചേര്‍ ന്നു 25 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.

പ്രളയത്തില്‍ സഹായിക്കുന്നതിനിടെ മരണപ്പെട്ട ലിനുവിന്റെ അമ്മയെ വിളിച്ചു ആശ്വസിപ്പിക്കുകയും എന്തു ആവശ്വമുണ്ടെങ്കിലും അറിയിക്കണമെന്നും മമ്മൂട്ടി വിളിച്ചറിയിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു കട മുഴുവനുള്ള തുണിത്തരങ്ങള്‍ ദാനം ചെയ്ത നൗഷാദിനെ വിളിച്ചും മമ്മൂക്ക അഭിനന്ദിച്ചിരുന്നു. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തുടക്കം മുതല്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുല്‍ഖര്‍ ഉപയോഗിക്കുന്നുണ്ട്.

മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് വീടു വെച്ചു നല്‍കാമെന്ന് ഉറപ്പു മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയിരുന്നു. സിനിമ രംഗത്തു നിന്നു ഒട്ടേറെയാളുകളാണ് പ്രളയദുരതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നത്.