“എന്താടാ ഇത് ?? നീ തന്നെയാണോ ?? അതോ തല മാറ്റി ഒട്ടിച്ചതാണോ ??” : കഥാപാത്രത്തിനുവേണ്ടി ജയറാം നടത്തിയ അവിശ്വസനീയ മേക്കോവർ ആദ്യം കണ്ട് ഞെട്ടി മമ്മൂക്ക ചോദിച്ചത്..

മലയാള സിനിമയിൽ നിന്ന് തെലുങ്കു സിനിമയിലേക്ക് നമ്മുടെ ജനപ്രിയ നടൻ ജയറാം അടിമുടി രൂപഭാവങ്ങളിൽ മാറ്റം വരുത്തി, കാണുന്ന പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സൗന്ദര്യത്തോടെയാണ് അന്യഭാഷയിലേക്ക് അഭിനയിക്കാൻ പോകുന്നത്. അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ജയറാം നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അല്ലു അര്‍ജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് ലക്ഷക്കണക്കിന് ആളുകളാണ് ലൈക് ചെയ്തതും ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തു വലിയ തരംഗം ആക്കിമാറ്റിയത്. എന്നാല്‍ ആ ഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ അവസാനവാക്കായ മമ്മൂട്ടിയെ ആണെന്ന് പറയുന്നു അദ്ദേഹം. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിൽ ജയറാം പറയുന്നു.

‘ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത് : ജയറാം പറയുന്നു.

തെലുങ്ക് ചിത്രത്തില്‍ അവതരിപ്പിക്കുന്ന അച്ഛന്‍ കഥാപാത്രം നായകനേക്കാള്‍ ‘ഫ്രീക്ക്’ ആയി വസ്ത്രധാരണം നടത്തുന്നയാളാണെന്നും അതിനാല്‍ ഇത്തരമൊരു മേക്കോവറിനെക്കുറിച്ച് തീരുമാനിച്ച് രണ്ട് മാസക്കാലം കൊണ്ടാണ് കഥാപാത്രത്തിനുവേണ്ടി ജയറാം 13 കിലോ ഭാരം കുറച്ചതെന്നും ഈ മേക്കോവർ കണ്ട് സ്വന്തം മകൻ പോലും ഞെട്ടിപ്പോയെന്നും ജയറാം കൂട്ടിച്ചേർത്ത് പറഞ്ഞു.