“ട്വിറ്ററിൽ മമ്മൂട്ടി ഫാൻസിന്റെ ഭരണം” : മോഹൻലാൽ ഫാൻസ് സ്ഥാപിച്ച റെക്കോർഡ് മണിക്കൂറുകൾക്കൊണ്ട് തിരുത്തിക്കുറിച്ച് പുതിയ റെക്കോർഡിട്ടു ! #48yearsofmammoottysm

സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ഫാൻസ് സൃഷ്ടിച്ച ട്വിറ്റർ ഹാഷ് ടാഗ് റെക്കോർഡ് സിനിമാഭിനയ ജീവിതത്തിന്റെ 48 വർഷത്തിൽ എത്തിനിൽക്കുന്ന  മെഗാസ്റ്റാർമമ്മൂട്ടിക്ക് വേണ്ടി മമ്മൂട്ടി ഫാൻസ് മണിക്കൂറുകൾകൊണ്ട് മറികടന്ന് പുതിയ ട്വിറ്റെർ റെക്കോർഡ് സ്ഥാപിച്ചു. #IttymaaniFunRideIn1Month  എന്ന പേരിലുള്ള മോഹൻലാൽ ഫാൻസിന്റെ ഹാഷ്ടാഗ് 12.24 മണിക്കൂര്‍കൊണ്ട് 5,44800 ട്വീറ്റുകളും 24 മണിക്കൂറുകൾക്കൊണ്ട്  1.2 മില്യൺ ട്വീറ്റുകളും നേടി ട്വിറ്ററില്‍ റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡ് ഇട്ട് ഒരു ദിവസം പൂർത്തിയാകുന്നതിന് മുൻപെ തന്നെ മമ്മൂട്ടി ഫാൻസ്‌ #48yearsofmammoottysm എന്ന പേരിൽ ഹാഷ് ടാഗ് തയ്യാറാക്കുകയും ട്വിറ്ററിൽ ഇത് ട്രെൻഡ് ചെയ്ത്ക്കൊണ്ട് വെറും 4 മണിക്കൂർക്കൊണ്ട് 700K ട്വീറ്റുകളും 17 മണിക്കൂർ 48 മിനിറ്റ് കൊണ്ട് 1.2 മില്യൺ  ട്വീറ്റുകളും നേടി ട്വിറ്ററിൽ മുൻപ് ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചു.  ഇപ്പോൾ ട്വിറ്റർ ഭരണം മമ്മൂട്ടി ഫാൻസ് ഏറ്റെടുത്തിരിക്കുകയാണ്.

മോളിവുഡില്‍ അതിവേഗത്തില്‍ 100k (15minutes), 200k (1 hour 16 minutes), 300k (1 hour 16 minutes), 400k (2 hour 1 minute), 500k (2 hour 55 minutes), 600k (3 hour 46 minutes), ( 700k (4 hour 37 minutes), 800k (5 hour 58 minutes),  900k (11 hour 49 minutes) 1 മില്യണ്‍ ( 13 hour 33 minutes) ട്വീറ്റുകള്‍ നേടുന്ന റെക്കോര്‍ഡും ഇനി മുതൽ മമ്മൂട്ടി ഫാൻസിന്റെ പേരിലായാരികയാണ്.

ഇന്ത്യൻ സിനിമയിൽ മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ മഹാനടന്‍  മമ്മൂട്ടി ‘അനുഭവങ്ങൾ പാളീച്ചകൾ’ എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ചിട്ട് 48 വര്‍ഷം തികയുന്നത് ആഘോഷമാക്കാനാണ് ആരാധകര്‍# 48yearsofmammoottysm ഹാഷ്ടാഗുമായി ട്വിറ്ററിൽ എത്തിയത്. ഏറ്റവും പ്രിയപ്പെട്ട ആരാധ്യനായ മെഗാതാരം മമ്മൂക്കയോടുള്ള ആരാധകരുടെ ആവേശവും സ്നേഹവും പ്രകടമാക്കുന്നതിന്റെ ഭാഗമായി ഈ റെക്കോർഡ് മാറുകയാണ്. അത്രക്ക് വീറും വാശിയോടെയുമാണ് മമ്മൂട്ടി ഫാൻസ് ട്വിറ്റെറിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇനി 24 മണിക്കൂറിൽ 2  മില്യൺ  ട്വീറ്റുകൾ എന്ന അപൂർവ്വ റെക്കോർഡ് മമ്മൂട്ടിയുടെ പേരിലുള്ള ഈ ഹാഷ്ടാഗ് നേടുമോ ? എന്നാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്നത്.

This site is protected by wp-copyrightpro.com