‘മമ്മൂട്ടിക്ക് കേവലം ഒരു പരാമർശമോ അവാർഡ് പങ്കിടലോ പാടില്ല, പേരൻബ് രണ്ടാം പകുതിയിൽ ലാഗടിപ്പിച്ചു’ എന്നും ജൂറി അംഗമായ മേജർ രവി ; ബിജെപി രാഷ്ട്രീയം പ്രകടമായ ദേശീയ അവാർഡ് 2019 ! #Controversy

സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന 66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ജോസഫ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജോജുവിന് ദേശീയ അവാർഡ് ജൂറി പ്രത്യേക പരാമർശം നൽകി. മലയാളിയായ നടി, കീര്‍ത്തി സുരേഷിന് ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നെെജീരിയ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ ഈ ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം ലഭിച്ചു. ഈയടുത്തകാലത്ത് കലാലോകത്ത് നിന്ന് വേർപിരിഞ്ഞുപോയ എം.ജി രാധാകൃഷ്ണന് ‘ഓള്’ എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹനുള്ള പുരസ്കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസെെനര്‍ക്കുള്ള പുരസ്കാരം രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘കമ്മാര സംഭവ’ത്തിനും മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാലിക്കും ലഭിച്ചപ്പോൾ ഉറി സിനിമ ഒരുക്കിയ ആദിത്യഥര്‍ ആണ് മികച്ച സംവിധായകന്‍.

മലയാളി പ്രേക്ഷകർ ഏറെ ഉറ്റു നോക്കിയിരുന്ന ഒരു ദേശീയ അവാർഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്, പേരന്പ് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു എന്ന വാർത്തയാണ്. എന്നാൽ അവാർഡ് ലഭിച്ചത്, അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനുമാണ്. പോയ വർഷത്തെ രാജ്യത്തെ മികച്ച നടന്മാരായി  ഇവരെ ജൂറി തിരഞ്ഞെടുത്തു. എന്തുകൊണ്ട് മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല എന്ന ഈ ചോദ്യം ജൂറി ചെയർമാനോട്‌ ചോദിച്ചപ്പോൾ ഒരു വ്യക്തതയില്ലാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്. എന്തുകൊണ്ട് പേരൻപിനെയും മമ്മൂട്ടിയേയും ഒഴിവാക്കിയെന്ന ചോദ്യത്തിന് ജൂറി അംഗമായ മേജർ രവി മനോരമ ന്യൂസിനോട് പ്രതികരിച്ചത് ഇങ്ങനെ..

‘പേരൻപ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാൽ രണ്ടാം പകുതിയിൽ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചിൽ മമ്മൂട്ടിയുടെ പ്രകടനത്തിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയിൽ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടിൽവരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തിൽ കേവലം ഒരു പരാമർശമോ അവാർഡ് പങ്കിടലോ സാധിക്കില്ല. നൽകുകയാണെങ്കിൽ മികച്ച നടനുള്ള പുരസ്കാരം തന്നെ കൊടുക്കേണ്ടി വരും എന്ന് ഞാൻ പറഞ്ഞിരുന്നു’ : എന്ന് മേജർ രവി പറയുന്നു.

ഇതും സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. മേജർ രവി പോലെ ഒരാൾക്ക് ദേശീയ അവാർഡ് ജൂറി ഇരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ‘പേരന്പ്’ എന്ന സിനിമയ്ക്ക് പോലും ദേശീയ പുരസ്കാരങ്ങളിൽ ഒരു അവാർഡ് പോലും ഇല്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ഈ ചിത്രത്തിൽ differently abled കഥാപാത്രം ആയി വിസ്മയിപ്പിച്ച മികച്ച പ്രകടനത്തിന് സാധന എന്ന പെൺകുട്ടിക്ക് പോലും അവാർഡ് നിഷേധിക്കപ്പെട്ടു. വേറെ രസം എന്താണെന്ന് വച്ചാൽ, നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയിരിക്കുന്ന ‘ഉറി എന്ന ചിത്രം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒരു പ്രോപഗണ്ട ഫിലിം ആയാണ് കണക്കാക്കുന്നത്. മാത്രമല്ല Best child artist-നുള്ള അവാർഡ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കുന്ന മൂവിയിൽ മോദിയുടെ ബാല്യകാലം അഭിനയിച്ച കുട്ടിക്കാണ് നൽകിയിരിക്കുന്നത് എന്നാണ്.

ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ വ്യക്തമായ രാഷ്ട്രീയ ചായ്വ്വ് സംഭവിച്ചിട്ടുണ്ട് എന്നാണ് പൊതുബോധമുള്ള സിനിമ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബി.ജെ.പി അനുഭാവം പ്രകടിപ്പിക്കുന്ന സിനിമകൾക്ക് സിനിമാ പ്രവർത്തകർക്കാണ് കൂടുതലും അവാർഡുകൾ ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകരുടെയും പ്രേക്ഷകരുടെയും ശക്തമായ പ്രതിഷേധ പ്രതികരണങ്ങളാണ് ദേശീയ അവാർഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

2018  ദേശീയ അവാർഡുകൾ ഇങ്ങനെ..

മികച്ച മലയാള ചിത്രം- സുഡാനി ഫ്രെം നൈജീരിയ.

മികച്ച തെലുങ്ക് ചിത്രം- മഹാനടി.

മികച്ച ഹിന്ദി ചിത്രം- അന്ധാഥുന്‍

മികച്ച ആക്‌ഷന്‍, സ്പെഷല്‍ എഫക്‌ട്സ് ചിത്രത്തിനുള്ള പുരസ്കാരം -കെ.ജി.എഫ്

മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).

മികച്ച പ്രൊഡക്‌ഷന്‍ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍).

മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ).

മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍.

ജനപ്രിയ ചിത്രം: ബദായ് ഹോ.

മികച്ച സൗണ്ട് മിക്സിംഗ്-രംഗസ്ഥലാം (തെലുങ്ക് ചിത്രം).

മികച്ച നവാഗത സംവിധായകന്‍: സുധാകര്‍ റെഡ്ഡി, നാല്‍, മറാത്തി

പ്രത്യേക ജൂറി അവാര്‍ഡ്‌- കേദാര (ബംഗാളി)

എല്ലാരു എന്ന ചിത്രത്തിലെ പതിമൂന്നു അഭിനേത്രികള്‍

മികച്ച ജനപ്രിയ ചിത്രം-ബാധായ് ഹോ

മികച്ച സഹനടന്‍- സ്വാനന്ദ് കിര്‍കിരെ, ച്ചുംബാക് (മറാത്തി)

മികച്ച സഹനടി – സുരേഖാ സിഖ്രി (ബാധായ് ഹോ)

മികച്ച ബാലതാരം-സമീര്‍ സിംഗ്, ഹരജീത ഹാമിദ് (ഹിന്ദി)ശ്രീനിവാസ് പോക്ടെ, നാള്‍ (മറാത്തി)