“മമ്മൂട്ടി ഒപ്പമുണ്ട്.. എന്താവശ്യം ഉണ്ടേലും അറിയിക്കണം” : ലിനുവിന്റെ അമ്മയെ സാന്ത്വനിപ്പിച്ച് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയായി മമ്മൂട്ടി !

ചെറുവണ്ണൂരിലെ ക്യാംപിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീ‍പം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു ലിനു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരമായിരുന്നു. കേരളാത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയാണ് ഈ ചെറുപ്പക്കാരൻ മറ്റുള്ളവരുടെ സംരക്ഷണത്തിനായിറങ്ങി ജീവത്യാഗം ചെയ്തത്.  ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ലിനുവിന്റെ മൃതദേഹം ലഭിച്ചത്.

മഴക്കെടുതിയിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് നിരവധി പേരാണ് സാന്ത്വനവുമായി എത്തുന്നത്. മന്ത്രി തോമസ് ഐസക് അടക്കം രാഷ്ട്രീയം നോക്കാതെ ലിനുവിന്റെ മനുഷ്യത്വപരമായ ഈ ത്യാഗത്തിൽ അപലപിക്കുന്നു. സിനിമാ മേഖലയിൽ നിന്നും പ്രധാനമായും മമ്മൂട്ടി ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി എത്തി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ തീരാ ദു:ഖത്തിൽ പങ്കുച്ചേർന്നത്. ലിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും താനൊപ്പമുണ്ടെന്നും അറിയിച്ചു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസവും ധൈര്യവും നൽകുന്നുവെന്ന് ലിനുവിന്റെ സഹോദരൻ പറയുന്നു.