“എന്തു ആവശ്യമുണ്ടെങ്കിലും വിളിക്കാന്‍ മടിക്കരുത്”;- ലിനുവിന്റെ കുടുംബത്തെ വിളിച്ചു സ്വാന്തനമേകി മമ്മൂട്ടി #keralafloods2019

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റ കുടുംബാംഗങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചു മമ്മൂട്ടി. അമ്മയെ ദുരിതാശ്വാസ ക്യാമ്പില്‍ ആക്കിയിട്ടു വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുന്നതിനിടെയാണ് ലിനു മരണപ്പെട്ടത്. ലിനുവിന്റെ അമ്മ പുഷ്പലതയുമായി മമ്മൂട്ടി സംസാരിക്കുകയും, എന്ത് സഹായം വേണമെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്ന് അദ്ദേഹം പറയുകയും ചെയ്തു.

മമ്മൂട്ടിയെ പോലെ വലിയ ഒരു വ്യക്തി പറഞ്ഞ വാക്കുകള്‍ തങ്ങള്‍ക്ക് ആശ്വാസവും, സ്വാന്തനവുമാണെന്ന് ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.മോഹന്‍ലാലിന്റെ ചാരിറ്റി ഫൗണ്ടേഷനായ വിശ്വശാന്തി ലിനുവിന്റെ കുടുംബത്തിന് വീടുവെച്ചു നല്‍കാമെന്നു വാക്കു നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും നല്‍കിയ നൗഷാദിനെ വിളിച്ചു മമ്മൂട്ടി അഭിനന്ദനം അറിയിച്ചിരുന്നു.

ചാലിയാര്‍ പുഴയിലെ രക്ഷപ്രവര്‍ത്തനത്തിനായി.രണ്ടു ബോട്ടുകളിലായി പോയ ഇരു സംഘവും ലിനു അടുത്ത തോണിയിലുണ്ടാകുമെന്ന് കരുതി. ഒടുവില്‍ കരയിലെത്തിയപ്പോഴാണ് കാണാനില്ലെന്ന കാര്യം മനസിലായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും, തിരച്ചില്‍ സംഘവും പുഴയില്‍ മണിക്കൂറുകളോളം അന്വേഷിച്ച ശേഷമാണ് ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

This site is protected by wp-copyrightpro.com