കാത്തിരിപ്പുകൾക്ക് വിരാമമായി !! മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും !! ചരിത്ര സിനിമയുടെ ചരിത്ര റിലീസിന് ഇനി നാളുകൾ മാത്രം!!

മെഗാസ്റ്റാർ മ്മൂട്ടിയുടേതായി ആരാധകർ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാമാങ്കം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയായ മാമാങ്കത്തിന്റെ അവസാനഘട്ട ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ കേരളത്തിനകത്തും പുറത്തും തരംഗമായി മാറിയിരുന്നു. അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ സംബന്ധിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 8ന് തീയേറ്ററുകളിലെത്തും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാർത്തയെ കുറിച്ച് ഔദ്യോഗികമായി ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും റിലീസ് ഉടൻ തന്നെ ഉണ്ടാകുമെന്ന് തന്നെയാണ് എല്ലാ സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. കാവ്യാ ഫിലീംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. തിരുനാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും.

മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദനും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്. മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ മുതൽമുടക്കിലാണ് മാമാങ്കം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് മെഗാസ്റ്റാർ മമ്മൂട്ടി ഒരു ചരിത്ര പ്രാധാന്യമുള്ള കഥാപാത്രമായി വേഷമിടുന്നത്. ചിത്രത്തിലെ ലൊക്കേഷനിൽ നിന്ന് എടുത്ത ഫോട്ടോകൾ മറ്റും മാമാങ്കത്തിന് കാത്തിരിക്കുന്നവരെ ഏറെ ആവേശത്തിലാക്കിയിരുന്നു. പഴശ്ശിരാജ പോലെ മമ്മൂട്ടിയുടെ മാമാങ്കം തരംഗം ആകുമെന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം.
ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ചാവേറുകളുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകൾ വലിയ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന തരത്തിലുള്ള സൂചനകളാണ് നൽകിയിരുന്നത്. മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ സെറ്റിലാണ് മാമാങ്കം ചിത്രീകരിച്ചത്. ഇന്ത്യൻ സിനിമയിലേക്ക് മാമാങ്കത്തിന് മികച്ച ഒരു സംഭാവന നൽകാൻ കഴിയും എന്ന് തന്നെയാണ് ഏവരും കരുതുന്നത്.