ചെമ്പിൽ കയറി യാത്ര ചെയ്യണ്ടങ്കിൽ വേഗം വീടു മാറിക്കോള്ളൂ… ട്രോളുകളിൽ നിന്നും പ്രളയത്തിൽ നിന്നും രക്ഷപ്പെടാൻ മല്ലികാ സുകുമാരന് മകൻ പൃഥ്വിരാജിന്റെ ഹാസ്യ നിർദ്ദേശം

മലയാളികളുടെ പ്രിയ നടി മല്ലിക സുകുമാരന് മകൻ പരിഥ്വിരാജിന്റെ മുന്നറിയിപ്പ് തിരുവനന്തപുരത്തെ മല്ലികാ സുകുമാരൻ താമസിക്കുന്ന വീട്ടിൽ വെള്ളം കയറുന്നതിനു മുമ്പ് തന്നെ വീട്ടിൽ നിന്നും മാറി കൊള്ളൂ എന്ന നിർദേശമാണ് മകൻ പൃഥ്വിരാജ് അമ്മയെ അറിയിച്ചത്. മൂന്ന് വർഷം മുൻപ് ഒരു അഭിമുഖത്തിൽ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ആഡംബര വാഹനമായ ലംബോർഗിനി എത്തിക്കാൻ പര്യാപ്തമായ റോഡുകൾ കേരളത്തിലില്ല എന്നാണ് മല്ലിക പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യൽ മീഡിയ പ്രളയത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചപ്പോൾ മല്ലികയ്ക്കെതിരെ ട്രോളുമായി രംഗത്തിറങ്ങിയത്. റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി അഭിപ്രായം പറഞ്ഞതിനുശേഷം നിരവധി രോഗങ്ങളാണ് മനസും ഏറ്റുവാങ്ങേണ്ടി വന്നത്. അതിനു പിന്നാലെ കുറച്ച് നാളുകൾക്ക് ശേഷം പ്രളയത്തെ തുടർന്ന് വീട്ടിൽ മല്ലികയുടെ വീട്ടിൽ വെള്ളം കയറുകയും രക്ഷപ്പെടാനായി ചെമ്പിൽ ഇരുന്ന് യാത്ര ചെയ്തതും വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കി. അതുവരെ കുറച്ചു ഇടവേളകൾ ഇട്ടതുകൊണ്ട് സിനിമകളിലോ മറ്റു മാധ്യമങ്ങളിലോ സജീവമല്ലായിരുന്നു മല്ലിക സുകുമാരൻ. വലിയതോതിൽ ട്രോളുകൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഈ സാഹചര്യത്തെ കണക്കിലെടുത്താണ് മകൻ പൃഥ്വിരാജ് അമ്മയ്ക്ക് മുന്നറിയിപ്പ് നൽകിയത് എന്ന് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ മനസ്സ് തുറക്കുകയുണ്ടായി.
അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കിൽ ചെമ്പിൽ കയറി പോകേണ്ടി വരും’. ‘ഒന്ന് പേടിപ്പിക്കാതിരിയെടാ..’ എന്നു പറഞ്ഞാണ് ഞാൻ ഫോൺ വച്ചത്- മല്ലിക പറഞ്ഞു.

എന്തായാലും ഇക്കാര്യവും സമൂഹമാധ്യമങ്ങളിൽ വാർത്തയായി കഴിഞ്ഞിരിക്കുന്നു ട്രോളുകളെ വിശാലമനസ്കതയോടെ ആസ്വദിക്കുന്ന മല്ലിക സുകുമാരന്റെ ഇപ്പോഴത്തെ പരാമർശം സംബന്ധിച്ചുള്ള ട്രോളുകൾ ഇതുവരെയും എത്തിയിട്ടില്ല.

This site is protected by wp-copyrightpro.com