യുവ സംവിധായകന്റെ തിരോധാനത്തിൽ നിർമാതാവ് സംശയത്തിന്റെ നിഴലിൽ !! സംഭവത്തെക്കുറിച്ച് സൂചനകൾ നൽകിക്കൊണ്ട് സംവിധായകന്റെ ഫേസ്ബുക്ക് ലൈവ് !!

യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്.ഭാര്യയ്ക്കൊപ്പം ഗുരുവായൂരിലേക്ക് പോവുകയായിരുന്ന നിഷാദിനെ ഒരു സംഘം ആളുകൾ ആക്രമിക്കുകയും നിഷാദിനെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആക്രമണത്തിൽ നിഷാദിന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ മുൻ നിർമാതാവ് ആണെന്ന് നിഷാദിന്റെ ഭാര്യ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ നിർമ്മാതാവ് സി ആർ രണദേവ് ആണെന്നു സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും പോലീസിന്റെയോ മറ്റു റിപ്പോർട്ടുകളിൽ നിന്നോ ഇതുവരെയും ലഭിച്ചിട്ടില്ല. എങ്കിലും മുൻ നിർമ്മാതാവുമായി സംവിധായകൻ നിഷാദിന് നല്ല ബന്ധമല്ല നിലനിന്നിരുന്നതെന്ന് നിഷാദ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച നിർമ്മാതാവുമായി നിഷാദ് കലഹിച്ചു എന്നും ആ കലഹമാണ് രണ ദേവിനെ ചിത്രം നിർമ്മിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത് എന്നും നേരത്തെ നിഷാദ് വെളിപ്പെടുത്തിയിരുന്നു.അക്രമ സംഭവത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന തരത്തിൽ മണിക്കൂറുകൾക്കു മുമ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും നിഷാദ് ചേർന്ന് ഫേസ്ബുക്കിൽ ഒരു ലൈവ് വീഡിയോ ചെയ്യുകയുണ്ടായി.തങ്ങൾ സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും നേരിട്ട് ഒട്ടേറെ വെല്ലുവിളികളെ പറ്റി ആ വീഡിയോയിൽ അവർ തുറന്നു സംസാരിക്കുന്നുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആ വീഡിയോ വളരെ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു യുവ സംവിധായകൻ എന്ന നിലയിൽ ഈ ചെറുപ്പക്കാരൻ നേരിട്ട ഈ സംഭവം വളരെ ദാരുണമാണ്.

ഒറ്റ ഷോട്ടിൽ ഒരു മുഴുനീള സിനിമ എന്ന പ്രത്യേകതയുമായി എത്തിയ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രം. കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. എന്നാൽ ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല എന്നുമാത്രമല്ല വളരെ കുറച്ചു തീയേറ്ററുകൾ മാത്രമേ റിലീസിനായി ലഭിച്ചിരുന്നുള്ളൂ. ഒറ്റഷോട്ടിൽ തീർത്ത ചിത്രമാണെങ്കിലും ഒരു മുഴുനീള സിനിമയിൽ ഉള്ളതുപോലെ തന്നെ ആറോളം ഗാനങ്ങളും ഫൈറ്റ് സീനുകൾ മടക്കം വലിയ രീതിയിൽ ഒരുക്കിയ ചിത്രത്തിന്. യു. ആർ. എഫ്. വേൾഡ് റെക്കോർഡ് ലഭിച്ചിരുന്നു. മുഖ്യധാരാ സിനിമാ പ്രവർത്തകർ പോലും ഈ ഒരു വലിയ പരീക്ഷണ ചിത്രത്തെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിച്ചില്ല എന്നതും വളരെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാനനില വളരെ സമാധാനപരമായി പൊയ്ക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ നമ്മുടെ ആഭ്യന്തര മേഖലയ്ക്ക് പറ്റിയ വൻ വീഴ്ചയാണെന്നും വിമർശനമുണ്ട്.