‘റോപ്പ് ആക്ഷൻ ചെയ്യാനാണ് മമ്മൂട്ടിക്ക് ഏറെ ഇഷ്ട്ടം.. റോപ്പ് കിട്ടിക്കഴിഞ്ഞാൽ മമ്മൂട്ടി എന്തും ചെയ്യും’ : സ്റ്റൻഡ് മാസ്റ്റർ മാഫിയ ശശി.

മലയാള സിനിമയുടെ ആക്ഷൻ സീനുകളുടെ അമരക്കാരൻ മാഫിയ ശശി മലയാളി പ്രേക്ഷകർക്ക് എന്നും സുപരിചിതനായ ഫൈറ്റ് മാസ്റ്ററാണ്. മാഫിയ ശശി എന്നറിയപ്പെടുന്ന ശശിധരൻ 80കളുടെ തുടക്കം മുതൽ സിനിമ മേഖലയിൽ സജീവമാണ്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്.സംഘട്ടന രംഗങ്ങളിൽ ഇരു സൂപ്പർ സ്റ്റാറുകളുടെയും മികവും പോരാഴ്മയും മറ്റാരേക്കാളും വളരെ നന്നായി അറിയാവുന്നആ ആളാണ് മാഫിയ ശശി. കഴിഞ്ഞ ദിവസം കൗമദി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടി-മോഹൻലാൽ താരങ്ങളുടെ ആക്ഷൻ രംഗങ്ങളെ കുറിച്ച് വിലയിരുത്തിയത്. മമ്മൂട്ടിക്ക് ‘റോപ്പ് ആക്ഷൻ’ രംഗങ്ങൾ ചെയ്യാനാണ് ഏറെ താല്പര്യം, അത്തരത്തിലുള്ള സീനുകൾ മുഴുവൻ ചെയ്യിതു തീർക്കാൻ വളരെ താല്പര്യം കാണിക്കുന്ന അദ്ദേഹം സാഹസിക രംഗങ്ങളിൽ അഭിനയിക്കാൻ എന്നും തല്പരനായിരുന്നു. എന്നാൽ മോഹൻലാൽ മമ്മൂട്ടിയിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ആക്ഷൻ രംഗങ്ങൾ ചെയ്യുക എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം മോഹൻലാൽ ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ ചെയ്യാൻ തയ്യാറാകുന്ന രീതിയാണുള്ളത്. കൂടാതെ മറ്റുള്ളവരെ പ്രൊത്സാഹിപ്പിക്കുന്ന കാര്യത്തിൽ മോഹൻലാൽ വളരെ ശ്രദ്ധാലുവാണെന്നും മാഫിയ ശശി തന്റെ അഭിപ്രായത്തിൽ വെക്തമായി. പുതുതായി കടന്നുവരുന്ന നടന്മാർക്ക് ആദ്യമൊക്കെ താരങ്ങളുടെ കൂടെ അഭിനയിക്കുമ്പോൾ ഉണ്ടാകാറുള്ള പേടിയെ ഇല്ലാതാക്കാൻ മോഹൻലാൽ എന്ന നടൻ നടത്താറുള്ള കാര്യങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി.

ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി അദ്ദേഹം ആയിരത്തിലേറെ ചലച്ചിത്രങ്ങളിൽ സംഘട്ടനരംഗങ്ങൾ ചെയ്തു. മാഫിയ എന്ന ഹിന്ദി ചലച്ചിത്രത്തിൽ അദ്ദേഹം ചെയ്ത സംഘട്ടന രംഗങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ അദ്ദേഹം മാഫിയ ശശി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.