ഓസ്‌ക്കര്‍ മലയാളത്തിലേക്ക് പോരുമോ? ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് സ്റ്റില്‍സ് കണ്ട് ആരാധകര്‍ ചോദിക്കുന്നു !! ഇതു മലയാള സിനിമയെ വേറെ ലെവലിലേക്ക് ഉയര്‍ത്തുമെന്ന് പ്രേക്ഷകര്‍ #LJPTHINGS #JELLIKETTU

മലയാളികള്‍ ഇന്നു കണ്ണുംപൂട്ടി വിശ്വസിക്കുന്ന വളരെ കുറിച്ച് സംവിധായകരേയുള്ളു. അതില്‍ ആദ്യ പേരുകളില്‍ ഒന്നായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി. വളരെ പ്രാദേശികമായ വിഷയം പ്രമേയമാക്കുകയും അതിനെ അന്തരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതാണ് ലിജോയുടെ രീതി. അദ്ദേഹത്തിന്റെ ആദ്യ മുതലുള്ള സൃഷ്ടികള്‍ എടുത്താല്‍ ഇക്കാര്യം ബോധ്യമാകും. അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ജെല്ലിക്കെട്ടിന്റെ സ്റ്റില്ലുകളും ഇക്കാര്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. വളരെ ഇന്റന്‍സായിട്ടുള്ള ഒരുപറ്റം ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് സിനിമയിലെ പ്രധാനപ്പെട്ട താരങ്ങള്‍. ലിജോയുടെ ഏറ്റവും മികച്ച വര്‍ക്കാണ് ചിത്രമെന്നാണ് ഇന്ദ്രജിത്ത് മഹേഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്. ജെല്ലിക്കെട്ട് ടൊറോന്റോ ഇന്‍ര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റുവലില്‍ പ്രദര്‍ശിപ്പിക്കും. ജെല്ലിക്കെട്ടിനൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം മൂത്തോനുമുണ്ട്. ഏതായാലും ആരാധകരെല്ലാം ഇരു ചിത്രങ്ങള്‍ക്കായുള്ള കട്ടവെയ്റ്റിംഗിലാണ്.