അര്‍ബാസിനൊപ്പം ഡാന്‍സ് കളിച്ചു പാട്ടുപാടിയും തകര്‍ത്ത് ലാലേട്ടന്‍; മോഹന്‍ലാല്‍ സര്‍ ഹിന്ദി പാട്ടു പാടി കേള്‍ക്കുന്നത് സന്തോഷമെന്ന് ഹിന്ദിക്കാര്‍

ബോളിവുഡ് താരം അര്‍ബാസ് ഖാനൊപ്പം ആടിപ്പാടുന്ന ലാലേട്ടന്റെ വീഡിയോ സമൂഹ്യമാധ്യങ്ങളില്‍ വൈറലാകുന്നു. ഇരുവരും ഒരു സ്വകാര്യ ചടങ്ങില്‍ ഗിറ്റാറിന്റെ അകമ്പടിയോടെ പഴയ ഹിന്ദി ഗാനങ്ങള്‍ പാടുകയും ചുവടുവെക്കുന്നതുമാണ് ദൃശ്യങ്ങളില്‍. അര്‍ബാസ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടിയാണ് ചടങ്ങെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ അര്‍ബാസ് സിദ്ധിഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹം തന്നെയാണ് ചിത്രങ്ങളുടെ, വീഡിയോയും ഇന്‍സ്ടാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വളരെ ചടുലമായി ഗാനങ്ങള്‍ക്ക് ചുവടുവെക്കുകയും, ഉന്മേഷപൂര്‍വ്വം പാട്ടുകള്‍ പാടുകയും ചെയ്യുന്ന ലാലേട്ടനെയും ദൃശ്യങ്ങളില്‍ കാണാം.

ഹിന്ദി ഗാനങ്ങള്‍ പാടുന്ന ലാലേട്ടനെ കണ്ടതോടെ ഉത്തരേന്ത്യന്‍ ആരാധകരും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. ബോളിവുഡില്‍ സല്‍മാന്‍ ഖാനെ നായകനാക്കി സിദ്ധിഖ് ബോഡിഗാര്‍ഡ് റീമേക്ക് ചെയ്തിരുന്നു.

View this post on Instagram

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies

A post shared by Arbaaz Khan (@arbaazkhanofficial) on Aug 4, 2019 at 9:06pm PDT

This site is protected by wp-copyrightpro.com