“മമ്മുട്ടിയുടെ നായികയായി എത്തേണ്ടിയിരുന്നത് മഞ്ജുവാര്യർ ആയിരുന്നു. പക്ഷെ ദിലീപിന്റെ പ്രണയം കാരണം അത് നടന്നില്ല”:, ലാൽ ജോസ്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. എക്കാലവും മലയാളികൾ ഓർത്തിരിക്കുന്ന ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ഈ സംവിധായകൻ ധാരാളം ഹിറ്റുകൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഈയിടെ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മഞ്ജുവാര്യറിനെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തി. തന്റെ ആദ്യ സിനിമയായ ‘ഒരു മറവത്തൂർ കനവിൽ’ നായികയായി ആദ്യം അദ്ദേഹം നിശ്ചയിച്ചിരുന്നത് മഞ്ജുവാര്യറിനെ ആയിരുന്നു. എന്നാൽ സാധിക്കാതെ പോയി,. അതിന് കാരണം മഞ്ജുവാര്യരുടെ പിതാവായിരുന്നു. അദ്ദേഹം തടസ്സം നിന്നത് കൊണ്ടാണ് ദിവ്യ ഉണ്ണിയെ കൊണ്ട് ആ വേഷം ചെയ്യിക്കേണ്ട വന്നത്. താൻ ചെയ്യ്ത ഒരു പ്രവർത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു പ്രതികാരം ചെയ്യിപ്പിച്ചത് എന്നും അദ്ദേഹം സമ്മതിച്ചു. അക്കാലത്ത് ദിലീപും മഞ്ജുവാര്യരും പ്രണയത്തിലായിരുന്നു. ഇരുവരും ആയുള്ള സ്നേഹബന്ധം എല്ലാവർക്കും അറിയാമായിരുന്നു.

ദിലീപ് മഞ്ജുവാര്യരെ കാണുന്നതോ സംസാരിക്കുന്നതോ മഞ്ജുവാര്യരുടെ അച്ഛനമ്മമാർക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ ഇരുവരും കാണുന്നതിനും സംസാരിക്കുന്നതിനും അവസരങ്ങൾ ഒരുക്കി കൊടുത്തത് ലാൽജോസ് ആയിരുന്നു ‘കൃഷ്ണ കുടിയിൽ ഒരു പ്രണയകാലത്ത് ‘ എന്ന കമൽ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്നു അന്ന് ലാൽജോസ്. ആ ചിത്രത്തിലെ നായികയായിരുന്ന മഞ്ജുവാര്യറിനെ കാണാൻ എത്തിയ ദിലീപിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് ലാൽജോസ് ആയിരുന്നു. ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്ന ലാൽ ജോസിന് ഈ കാരണം മൂലം മഞ്ജുവാര്യറിനെ നായിക ആക്കികൊണ്ട് സിനിമ സംവിധാനം ചെയ്യാൻ സാധിക്കാതെ പോയി .