‘കല്‍ക്കി’ ഹിന്ദു വിരുദ്ധം !!! ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങി ഒരു കൂട്ടം ആളുകള്‍; സിനിമയുടെ വ്യാജപതിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് മറ്റൊരു വിഭാഗം :കാരണം ഇതാണ്‌

കല്‍ക്കിയുടെ വ്യാജ പതിപ്പുകള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു ഒരു സംഘം ആളുകള്‍. ടെവീനോ തോമസ് നായകനായ ചിത്രത്തില്‍ ആര്‍എസ്.എസിനെയും, ബിജെപിയെയും കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് വ്യാജപതിപ്പുകള്‍ ടെലിഗ്രാം വരി പ്രചരിപ്പിക്കുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ആശങ്ക പല സിനിമ പ്രവര്‍ത്തകരും ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഇത്തരം ഒരു പ്രവര്‍ത്തിക്കെതിരെ ക്രിമിനല്‍കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

ചിത്രത്തിലെ വില്ലന്മാര്‍ രാഖി കെട്ടുകയും, കാവി കൊടി ഉയര്‍ത്തുകയും ചെയ്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ഇത്തരം അടയാളങ്ങള്‍ പാര്‍ട്ടിയെ അപസിക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടടിച്ചതാണെന്നാണ് ഇവരുടെ വാദം. അതിനാല്‍ കല്‍ക്കി ബഹിഷ്‌ക്കരിക്കുന്നുവെന്ന് ഒരു കൂട്ടം പറയുമ്പോള്‍. സിനിമയുടെ വ്യാജപതിപ്പിന്റെ ടെലിഗ്രാം ലിങ്ക് ഫേസ്ബുക്കിലൂടെ കൈമാറിയാണ് മറ്റൊരു കൂട്ടം പ്രതിഷേധിക്കുത്. എന്തിന് കൈയ്യിലെ കാശും, സമയവും കളയണം എന്ന അടിക്കുറുപ്പോടെ വിവിധ ഗ്രൂപ്പുകളിലും ലിങ്ക് പങ്കുവെക്കപ്പെടുന്നുണ്ട്.

ടെവീനോ, സംയുക്ത എന്നിവര്‍ കല്‍ക്കിയിലെ പ്രധാന താരങ്ങള്‍. നഞ്ചക്കോട് എന്ന അരാചകത്വം വാഴുന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ ഒരു പോലീസ് ഓഫീസര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംവഭവങ്ങളുമാണ് കല്‍ക്കിയുടെ കഥ.