‘ശ്രീ. മമ്മൂട്ടി, നിങ്ങളുടെ ആരാധകരെ നിലക്ക് നിർത്തണം, ജൂറിയെ ചോദ്യം ചെയ്യരുത്’എന്ന് ജൂറി ചെയർമാൻ ! ക്ഷമാപണം നടത്തി മമ്മൂട്ടി !

66ആമത് നാഷണൽ അവാർഡ് അതിന്റെ പ്രഖ്യാപനത്തിലെ വൈരുദ്ധ്യംക്കൊണ്ട് ഏറെ വിവാദമാവുകയാണ്. അർഹത ഉള്ളവർക്ക് അവാർഡ് നൽകാതെ രാഷ്ട്രീയ മനോഭാവം വച്ചു അവാർഡ് തീരുമാനിച്ചു എന്ന ആരോപണമാണ് ജൂറി അംഗങ്ങൾ നേരിടുന്നത്. അവാർഡ് ലഭിച്ചവരിൽ ഒട്ടുമിക്കവരും ബിജെപി അനുഭാവികളാണ് എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പേരന്പ് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു എന്ന വാർത്തയാണ് ഏവരും കേൾക്കാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അവാർഡ് ലഭിച്ചത്, അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനുമാണ്. പോയ വർഷത്തെ രാജ്യത്തെ മികച്ച നടന്മാരായി  ഇവരെ ജൂറി തിരഞ്ഞെടുത്തു. എന്തുകൊണ്ട് മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല എന്ന ഈ ചോദ്യം ജൂറി ചെയർമാനോട്‌ ചോദിച്ചപ്പോൾ ഒരു വ്യക്തതയില്ലാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതിനെതിരെ അദ്ദേഹത്തിന്റെ മെയിൽ, സോഷ്യൽ മീഡിയകളിൽ ആരാധകർ പൊങ്കാല സമാനമായ പ്രതികരണമാണ് നടത്തി വരുന്നത്. ജൂറി ചെയർമാൻ രാഹുൽ റാവയിൽ ഇപ്പോൾ തനിക്കെതിരെയും അവാർഡ് നിർണ്ണയത്തിനെതിരെയും ഉയരുന്ന പ്രതിഷേധങ്ങൾക്കും ആരാധകരുടെ വിധ്വേഷങ്ങൾക്കും മറുപടി പറയാൻ മമ്മൂട്ടിയോട് ആവശ്യപ്പെട്ട് ഒരു കുറിപ്പ് മമ്മൂട്ടിക്ക് നേരിട്ടു എഴുതിയിരിക്കുകയാണ്.

‘ശ്രീ. മമ്മൂട്ടി,, നിങ്ങളുടെ ആരാധകരിൽ നിന്നോ അല്ലെങ്കിൽ ഫാൻ ക്ലബ്ബുകളിൽ നിന്നോ ഒരുപാട് ‘വിദ്വേഷ മെയിലുകൾ’ ലഭിക്കുന്നുണ്ട്. ഒന്നാമതായി, ഒരു ജൂറി തീരുമാനം ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കും ഇല്ല. രണ്ടാമതായി, നിങ്ങളുടെ  ‘പെരൻബ്’ എന്ന ചിത്രത്തിന് മികച്ച നടനായി ദേശീയ അവാർഡ് ലഭിക്കാത്തത് എന്തുകൊണ്ടെന്നാൽ ആ  ചിത്രം പ്രാദേശിക പാനൽ നിരസിച്ചു, അതിനാൽ സെൻട്രൽ പാനലിൽ മത്സരിച്ചിട്ടില്ല. നിങ്ങളുടെ ആരാധകരും കൂടാതെ / അല്ലെങ്കിൽ ഭക്തരും നടത്തുന്ന ഈ പ്രതിഷേധം അവസാനിപ്പിക്കണം’ എന്നും ജൂറിയെ ഒരിക്കലും ചോദ്യം ചെയ്യരുത് എന്നും ജൂറി ചെയർമാൻ രാഹുൽ റാവയിൽ മമ്മൂട്ടിയെ എഴുതി അറിയിച്ചിരിക്കുന്നു. ആരാധകർ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ രാഹുൽ റാവയിൽ പോസ്റ്റ്‌ ചെയ്തപ്പോൾ അവിടെയും വിമർശനങ്ങളും പ്രതിഷേധങ്ങളും കടുത്ത ഭാഷയിൽ ഉന്നയിച്ച് സജീവമാകുകയാണ്. ഇന്നേരം മമ്മൂട്ടി അയച്ച മറുപടിയുമായി അടുത്ത പോസ്റ്റ്‌ ജൂറി ചെയർമാൻ ഇട്ടിരിക്കുകയാണ്. മറുപടിയിൽ മമ്മൂട്ടി പറയുന്നത് ‘ക്ഷമിക്കണം സർ. എനിക്ക് ഇതിനെക്കുറിച്ച് അറിവില്ല, സംഭവിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു’ എന്നാണ്.

ജൂറി ചെയർമാൻ മമ്മൂട്ടി അറിയുന്നതിന് എഴുതിയ കുറിപ്പ്..

Rahul Rawail writies..

Message sent by me, as Chairman of the Jury of 66th NFA, to Mammooty:

‘Hi
Mr.Mammoty. There has been a lot of ‘hate mail’, that to extremely nasty, that I have been receiving from your fans, or so called fan clubs, as to why you were not given the National Award as Best Actor for the film ‘Peranbo’.  Let me set the record straight:
Firstly, NOBODY HAS THE RIGHT TO QUESTION A JURY DECISION.
Secondly, your film ‘Peerambu’ had been REJECTED by the Regional Panel and hence did not contend in the Central Panel.

Your fans and/or devotees should stop fighting a lost cause.

Never question a Jury!

ജൂറി ചെയർമാന് മമ്മൂട്ടി കൊടുത്ത മറുപടി..

Reply from Mammoty:

‘Sorry sir .I have no knowledge about it
Still I apologize for what had happened’