വിവാഹത്തെയും പ്രണയത്തെയും ഹാസ്യത്തിലൂടെയും ആക്ഷനിലൂടെയുംആവിഷ്കരിച്ച ‘ജബരിയ ജോഡി’ മികച്ചൊരു എന്റർടൈൻമെന്റ് ആയി മാറുന്നു.

ബോളിവുഡ് ഹാർട് ത്രോബ് ആയ യുവതാരം സിദ്ധാർത്ഥ് മൽഹോത്രയും ഏറെ ആരാധകരുള്ള പ്രിയനടി പരിനീതി ചോപ്രയും ഒരുമിച്ച് എത്തുന്ന റൊമാന്റിക് കോമഡി ആക്ഷൻ ചിത്രമാണ് ‘ജബരിയ ജോഡി’. ബീഹാറിൽ പ്രചാരത്തിലുള്ള വരനെ തട്ടിക്കൊണ്ടുപോകൽ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സിദ്ധാർത്ഥ് മൽഹോത്രയും പരിനീതി ചോപ്രയും വീണ്ടും വലിയ സ്‌ക്രീനിൽ എത്തുമ്പോൾ ഏറെ രസകരമായ പക്കദ്വ ഷാദി (നിർബന്ധിത വിവാഹം) എന്ന സമ്പ്രദായം ആണ് സിനിമയിൽ ഉടനീളം ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. ഏക്താ കപൂർ, ശോഭാ കപൂർ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം പ്രശാന്ത് സിംഗ് സംവിധാനം ചെയ്യുന്നു. സ്ത്രീധനം തേടുന്ന ആൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനും അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന ഗുണ്ടയായ നായകൻ. ഈ നായകനോടൊപ്പം പ്രണയത്തിലാണ് നായിക.
ഇരുവരുടെയും സാഹസികമായ പ്രണയവും അതിലൂടെ സമൂഹത്തിനോട് വിവാഹമെന്ന സമ്പ്രദായത്തോട് അമർഷവും ചിത്രം പങ്കുവെക്കുന്നു. രസകരമായ രീതിയിൽ തുടങ്ങുന്ന ചിത്രം ആക്ഷനും ഏറ്റവുമൊടുവിൽ ത്രില്ലർ മനോഭാവത്തിൽ എത്തുമ്പോൾ ചിത്രമൊരുങ്ങുന്നു ശരാശരി നിലവാരം പുലർത്തുന്നു. മനോഹരമായ ദൃശ്യാവിഷ്കാരവും മികവുറ്റ ഗാനങ്ങളും അടയിരിക്കുന്ന ചിത്രം പ്രേക്ഷകന് നല്ല ഒരു അനുഭവം നൽകുന്നു.