മികച്ച നടൻ മമ്മൂട്ടി, മികച്ച നടി മഞ്ജു വാര്യർ, മികച്ച നവാഗത സംവിധായകൻ ശ്രീകുമാർ മേനോൻ !! ജേസി ഫൗണ്ടേഷൻ അവാർഡ് പ്രഖ്യാപിച്ചു.

മലയാള സാഹിത്യകാരനും നടനും സംവിധായകനുമായിരുന്ന ജേസിയുടെ ഓര്‍മയ്ക്കായി രൂപീകരിച്ച ജേസി ഫൌണ്ടേഷന്റെ 15–ാമത് അവാര്‍ഡ് പ്രഖ്യാപിച്ചു. സിനിമ -ടീവി -നാടക മേഖലയിക്കൊക്കെ പുരസ്കാരം നൽകി ആദരിക്കുക എന്നത് എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും മികച്ച രീതിയിൽ തന്നെ കഴിഞ്ഞ ദിവസം നടന്നു. മുഖ്യധാരാസിനിമാ മേഖലയ്ക്ക് ഇത്തവണയും ഒട്ടേറെ അവാർഡുകൾ ലഭിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയാണ് മികച്ച നടിയായി മഞ്ജു വാര്യറും, മികച്ച പുതുമുഖ സംവിധായകൻ ശ്രീകുമാർ മേനോനും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവാർഡ് പ്രഖ്യാപനം വർണ്ണാഭമായിമാറി. ഷാജി പാടൂർ സംവിധാനം നിർവഹിച്ച ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിലെ മികവുറ്റ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‍കാരം നേടാനായത്. സാമ്പത്തികമായും മികച്ച വിജയം നേടിയ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രേകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഓടിയ’നെന്ന വലിയ ചിത്രം അണിയിച്ചൊരുക്കിയ സംവിധായകൻ ശ്രീകുമാര മേനോന് മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് നേടാനായി. ഒടിയനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജുവാര്യരും നേടിയെടുത്തു. ഇതോടെ രണ്ടു പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് ‘ഒടിയൻ’എന്ന സിനിമയ്ക്ക് നേടാൻ കഴിഞ്ഞത്.

പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന തരത്തിലുള്ള കുറേ വിമർശനങ്ങൾ ഒടിയൻ റിലീസ് ആയ സമയത്ത് നേരിടേണ്ടിവന്നിരുന്നു. എങ്കിലും മികച്ച കളക്ഷനോടെ ചിത്രം വൻ വിജയം വരിക്കുകയായിരുന്നു. ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ ശ്രീകുമാര മേനോന് ലഭിക്കുന്ന ആദ്യ പുരസ്കാരം കൂടിയാണിത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതോടൊപ്പം മഞ്ജുവാര്യർക്ക് അഭിനന്ദനവും നൽകിക്കൊണ്ട് അദ്ദേഹം രംഗത്തെത്തി. പി കെ സജീവ്, ആനി സജീവ് എന്നിവർ സംവിധാനം നിർവഹിച്ച ‘കിണറാ’ണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 17ന് വൈകിട്ട് നാലിനു എറണാകുളം ടൗൺ ഹാളിൽ വെച്ചായിരിക്കും അവാർഡ് ദാനച്ചടങ്ങ് നടക്കുക.