അവിശ്വസനീയം ഈ രൂപമാറ്റം !! സൗന്ദര്യത്തിൽ മമ്മൂട്ടിക്ക് വെല്ലുവിളിയായി ജയറാം !! ഗെറ്റപ്പ് ചേഞ്ചിന്റെ അടുത്ത ലെവൽ ചിത്രം പങ്കുവെച്ച്‌ ജനപ്രിയ നടൻ !!

മലയാളികളെ വീണ്ടും ഞെട്ടിപ്പിച്ചു കൊണ്ട് ജനപ്രീയ നടൻ ജയറാമിന്റെ പുതിയ ഫോട്ടോയും വൈറൽ. നന്നായി മെലിഞ്ഞു ഒരു 25 വയസുകാരന്റെ ആകാര ഭംഗിയുമായി നിൽക്കുന്ന ജയറമിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് താരം തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.വലിയ സ്വീകാര്യതയാണ് ഫോട്ടോയ്ക്കു കിട്ടിയത്. സാമൂഹ്യ മാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആ ചിത്രം ധാരാളം പോസിറ്റീവ് ട്രോളുകൾക്കും ഏറ്റുവാങ്ങിയിരുന്നു. എങ്കിലും ഫോട്ടോഷോപ്പ് ആണെന്ന് ചിത്രത്തിന്റെ മികവിന് പിന്നിൽ എന്നൊരു സംശയം ചില ജയറാം ആരാധകർക്ക് ഉണ്ടായിരുന്നു.
സമീപകാലങ്ങളിൽ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും മറ്റും ഇത്തരം രൂപമാറ്റം ശരീരത്തിൽ ഉണ്ടായിരുന്നില്ല . ഒരു ചെറിയ സമയം കൊണ്ട് ഒരാൾക്ക് ഇത്രയും രൂപമാറ്റം വരുത്താൻ കഴിയുമോ എന്ന സംശയം ചിത്രം പങ്കു വെക്കുന്നവർക്ക് പോലും ഉണ്ടായിരുന്നു. ഇത്തരത്തിൽ ഉള്ള ഒരു ഗെറ്റപ്പ് ചേഞ്ചിനെ കുറിച്ച് ഒരു സൂചനകളോ റിപ്പോർട്ടുകളോ എവിടെ നിന്നും മുൻപ് അറിഞ്ഞിരുന്നുമില്ല.
എന്നാൽ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് ജയറാം ഫേസ്ബുക് പേജിലൂടെ തന്റെ മേക്ക് ഓവറിന്റെ രണ്ടാമത്തെ ചിത്രവും പുറത്ത് വിട്ടിരിക്കുകയാണ്. ഇതോടെ എല്ലാ സംശയങ്ങൾക്കും വിരാമം ആയിരിക്കുകയാണ്.സൗന്ദര്യത്തിൽ യൗവനം കാത്തുസൂക്ഷിക്കുന്ന അപൂർവം സീനിയർ നടന്മാരിൽ ഒരാളായിരിക്കുന്നു ജയറാം. അല്ലു അർജുൻ ചിത്രത്തിനായാണ് താരം ഈ ഗെറ്റപ്പ് ചേഞ്ച് വരുത്തിയിരിക്കുന്നത്.

തുടർച്ചയായി ചിത്രങ്ങൾ പരാജയം നേരിട്ടതോടെ ജയറാം സിനിമകൾക്ക് മലയായാളി പ്രേക്ഷകർക്കു അല്പം പ്രീയം കുറഞ്ഞിരിക്കുകയാണ്. എന്നാൽ പിന്മാറി പോകാൻ തയ്യാറാകാത്ത ഈ നടന്റെ ശ്രമകരമായ പ്രവർത്തനം വളരെ മാതൃക പരമാണ്. ‘പട്ടാഭി രാമനാണ് ‘ അടുത്തതായി ജയറാമിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. കൂടുതലായി അന്യഭാഷ ചിത്രങ്ങളിൽ അവസരങ്ങൾ ഈ നടനെ തേടിയെത്തുന്നുണ്ട്. മലയാള സിനിമ വേണ്ട വിധം ഉപോയോഗിച്ചാൽ ജയറാം എന്ന അഭിനയ പ്രതിപഭയുടെ മികവുറ്റ പ്രകടനകൾ ഇനിയും പ്രേക്ഷകർക്കു കാണാൻ കഴിയും.