ജീനിയസ് !!! ജെല്ലിക്കെട്ട് കണ്ട വിദേശ സിനിമ നിരൂപകരുടെ അഭിപ്രായം; തീയ്യേറ്ററില്‍ എത്താനിരിക്കുന്നത് മലയാള സിനിമ ഇതുവരെ കണ്ടട്ടില്ലാത്ത മാരക ഐറ്റം; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു നിര്‍മ്മാതാക്കള്‍

മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവു പ്രതീക്ഷയേറിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്. ചിത്രം ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ സമാനതകളില്ലാത്ത അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ലിജോയുടെ ഇന്നു വരെ കണ്ടിട്ടുള്ളതിലെ ഏറ്റവും മികച്ച വര്‍ക്കെന്നാണ് പലരുടെയും അഭിപ്രായം. അതേ സമയം ഇംഗ്ലീഷ് സിനിമ പ്രേമികരും, നിരൂപകരും സിനിമയെപ്പറ്റി ട്വിറ്ററില്‍ വലിയ പ്രശംസയാണ് നല്‍കുന്നത്.

ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് സിനിമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഏതാനം സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരൂപകരില്‍ ചിലര്‍ ഹിന്ദി ചിത്രം തുമ്പാടിനോട് സിനിമയെ ഉപമിക്കുമ്പോള്‍ മറ്റു ചിലര്‍ ഇന്ത്യന്‍ സോയാണ് ജല്ലിക്കെട്ട് എന്നാണ് അഭിപ്രായപ്പെടുന്നത്. ഏതായാലും വലിയ പ്രതീക്ഷയാണ് സിനിമയെപ്പറ്റി മലയാളി പ്രേക്ഷകര്‍ക്കുള്ളത്.

ആമേന്‍ എന്ന സിനിമയിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രദ്ധ നേടുന്നത്. പിന്നീട് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവലുകളില്‍ അനേകം പുരസ്‌കാരം നേടിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനാണ് ടൊറന്റോ ഫെസ്റ്റുവലില്‍ പ്രീമിയര്‍ ചെയ്യുന്ന രണ്ടാമത് മലയാള ചിത്രം.