കേരളത്തിൽ ട്രെൻഡ് ആവാൻ ബോളിവുഡിൽ നിന്നും ഒരു റൊമാന്റിക് കോമഡി ആക്ഷൻ ചിത്രം ‘ജബരിയ ജോഡി’ – നാളെ മുതൽ !ട്രെയിലർ വൻ ഹിറ്റ് !

ബോളിവുഡ് ഹാർട് ത്രോബ് ആയ യുവതാരം സിദ്ധാർത്ഥ് മൽഹോത്രയും ഏറെ ആരാധകരുള്ള പ്രിയനടി പരിനീതി ചോപ്രയും ഒരുമിച്ച് എത്തുന്ന റൊമാന്റിക് കോമഡി ആക്ഷൻ ചിത്രമാണ് ‘ജബരിയ ജോഡി’. ബീഹാറിൽ പ്രചാരത്തിലുള്ള വരനെ തട്ടിക്കൊണ്ടുപോകൽ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ‘ഹസി തോ ഫസി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സിദ്ധാർത്ഥും പരിനീതിയും അഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന സവിശേഷത ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. “Bihar mein teen tarah se jodiyan banti hai babu. Himmat vaalo ki arranged jodi, kismet vaalo ki love jodi aur dahej ke laalchiyon ki jabariya jodi.” ഈ ഡയലോഗോടെയാണ് സിദ്ധാർത്ഥ് മൽഹോത്രയുടെയും പരിനീതി ചോപ്രയുടെയും ജബരിയ ജോഡിയുടെ മൂന്ന് മിനിറ്റ് ട്രെയിലർ ആരംഭിക്കുന്നത്.

സിദ്ധാർത്ഥ് മൽഹോത്രയും പരിനീതി ചോപ്രയും വീണ്ടും വലിയ സ്‌ക്രീനിൽ എത്തുമ്പോൾ ഏറെ രസകരമായ പക്കദ്വ ഷാദി (നിർബന്ധിത വിവാഹം) എന്ന സമ്പ്രദായം ആണ് സിനിമയിൽ ഉടനീളം ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. ഏക്താ കപൂർ, ശോഭാ കപൂർ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം പ്രശാന്ത് സിംഗ് സംവിധാനം ചെയ്യുന്നു. ജബരിയ ജോഡി ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യും.