‘മാസ്സും മനസ്സും ചേർന്ന ഇട്ടിമാണി’യായി പ്രേക്ഷക ലക്ഷങ്ങളെ രസിപ്പിക്കാൻ നടനവിസ്മയം മോഹൻലാൽ !! പുതിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു..

നടനവിസ്മയം സൂപ്പർസ്റ്റാർ മോഹന്‍ലാല്‍ നായകനായി പുറത്ത് വരാൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ പുതിയ ഒഫീഷ്യൽ പോസ്റ്ററുകൾ പുറത്തുവിട്ടു. ഏറ്റവും പുതിയ പോസ്റ്റിൽ മോഹൻലാലിനൊപ്പം നടൻ അജു വർഗീസ് പുലികളി രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർക്ക് രസകരമായ കാഴ്ചയായി. പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇട്ടിമാണി മാസ്സാണ് മനസ്സുമാണ് എന്നാണ് ചിത്രത്തിന് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. ഈ സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിൽ എത്തുന്നു എന്നത് യാഥാർഥ്യമാണ് എന്ന് സംവിധായകരില്‍ ഒരാളായ ജോജു ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ പ്രേത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ ജിബി – ജോജു ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓണം റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ചൈനയിലെ ആയോധന കലാകാരന്മാരുടെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. അത് ഒരു പാട്ടു രംഗം ചിത്രീകരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ആയോധന കലയുമായി ബന്ധമില്ലെന്നും സംവിധായകന്‍ അഭിമുഖതത്തിൽ പറഞ്ഞു.

ഹണി റോസാണ് ചിത്രത്തിലെ പ്രധാന  നായിക. ഇട്ടിമാണിയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ നായികയായി മാധുരി ബ്രഗന്‍സയും എത്തുന്നു. രാധിക ശരത് കുമാറും ചിത്രത്തിൽ പ്രധാന കഥാപാത്രം ആകുന്നുണ്ട്. ചൈനയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് ഇട്ടിമാണി എന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. ചൈനയിലെ ഷൂട്ടിങ് അനുഭവം വളരെ നല്ലതായിരുന്നു എന്നും ചൈനക്കാര്‍ വളരെ കൃത്യതയുള്ളവരായതുകൊണ്ടു തന്നെ കൃത്യസമയത്ത് ചിത്രീകരണം പൂര്‍ത്തിയായെന്നും, ചൈനയില്‍ ഉണ്ടായിരുന്ന നാല് ദിവസം മഴ പെയ്യുന്നുണ്ടായിരുന്നു എന്നതാണ് നേരിട്ട ഒരേയൊരു പ്രശ്‌നമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.