ചൈനീസില്‍ പോരടിച്ച് ഇട്ടിച്ചനും അന്നാമച്ചിയും; ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ പുറത്ത്‌

ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ പുറത്ത്. സൂപ്പര്‍ ഇന്റന്‍സായ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന് കഴിഞ്ഞു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ തന്നെയാണ് ലാലേട്ടന്റെ വരവെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. മോഹന്‍ലാലിന്റെ ഇടിപടം കഴിഞ്ഞാല്‍ പിന്നെ ചിരിപടം എന്ന ഹിറ്റ് ഫോര്‍മുല തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്.

സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുക. ജിബി-ജോജു എന്ന നവാഗതരാണ് സിനിമയുടെ സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസ്, രാധിക,അജു വര്‍ഗീസ്, സലീം കുമാര്‍, സിദ്ധിഖ്,ഹരീഷ് ഹണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി നീണ്ട നിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

ഫോര്‍ മ്യൂസിക്ക്, കൈലാസ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തൃശൂരിലും ചൈനയിലുമായി ചിത്രീകരിച്ച ഇട്ടിമാണ് ഓണത്തിന് തീയ്യേറ്ററുകളിലെത്തും.