ഇട്ടിമാണിയിലൂടെ മോളിവുഡിൽ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ച്‌ മോഹൻലാൽ !! ട്വിറ്ററിൽ 24 മണിക്കൂറിനുള്ളിൽ 1.2 മില്യൺ ടാഗുകൾ !! #IttymaaniFunRideIn1Month

ഇട്ടിമാണി മാസുമാണ് മനസുമാണ്. എന്നാൽ ഇപ്പോൾ മരണ മാസാണ് ഇട്ടിമാണി. ട്വിറ്ററിൽ ഒരു വമ്പൻ റെക്കോർഡ് ഇട്ടാണ് ഇട്ടിമാണി തരംഗമായി മാറിയത്.’ഇട്ടിമാണി മേഡ് ഇൻ ചൈന’ എന്ന ചിത്രത്തിന്റെ പ്രേമോഷന്റെ ഭാഗമായി ഇന്നലെ മുതൽ ട്വിറ്ററിൽ ആരംഭിച്ചിരുന്ന ട്വിറ്റെർ റ്റാഗ് ക്യാമ്പയ്നിൽ 10ലക്ഷം ട്വീറ്റുമായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസിന് ഇനി ഒരു മാസം കൂടി ഇനി ബാക്കിയുള്ളപ്പോൾ
#IttymaaniFunRideIn1Month എന്ന റ്റാഗ് കൗൺടൗണാനാണ് 10 ലക്ഷം പേർ ട്വീറ്റ് ചെയ്യ്തത്. 24 മണിക്കൂറിനുള്ളിനുള്ളിലാണ് ഈ ചരിത്രം കുറിച്ചത്. മലയാള സിനിമയിൽ ഇതാദ്യമാണ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് ഒരു മാസം മുൻപ് മുതൽ ഇത്തരത്തിലുള്ള ഒരു കൗൺടൗൺ നടക്കുന്നത്.ആ പരീക്ഷണം വലിയ വിജയമായിരുന്നു. ആർക്കും തകർക്കാൻ കഴിയാത്ത എക്കാലത്തെയും റെക്കോർഡ്‌ എന്നാണ് മോഹൻലാൽ ആരാധകരുടെ അവകാശവാദം. ദുൽക്കർ സൽമാന്റെ ജന്മ ദിനത്തോട് അനുബന്ധിച്ച്‌ നടത്തിയ ട്വീറ്റ് ക്യാമ്പയിന്റെ റെക്കോർഡ് ആണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിലുള്ള എല്ലാ റെക്കോർഡുകളെയും മറികടന്നുകൊണ്ട് ‘ഇട്ടിമാണി’മാസാണ് എന്ന് തെളിയിച്ചിരിക്കുന്നത്. മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം നൽകിയിരിക്കുന്ന ഈ സംഭവം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ഇട്ടിമാണി മേഡ് ഇൻ ചൈയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ് നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം. ‘ഒടിയൻ’, ‘ലൂസിഫർ’, ‘മരക്കാർ ‘എന്നീ ചിത്രങ്ങൾക്കു ശേഷം ആശീർവാദ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.