“മമ്മൂട്ടിയാണ് മികച്ച നടൻ” !! ദേശീയ അവാർഡ് ജൂറിക്കെതിരെ ട്വിറ്റെർ – സോഷ്യൽ മീഡിയകളിൽ സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ പ്രതിഷേധ ക്യാമ്പയിൻ !! #PeranbuDeservesNationalAward #JusticeForMammootty

66ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി പ്രേക്ഷകർ ഏറെ ഉറ്റു നോക്കിയിരുന്ന ഒരു ദേശീയ അവാർഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്, പേരന്പ് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു എന്ന വാർത്തയാണ്. എന്നാൽ അവാർഡ് ലഭിച്ചത്, അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനുമാണ്. പോയ വർഷത്തെ രാജ്യത്തെ മികച്ച നടന്മാരായി ഇവരെ ജൂറി തിരഞ്ഞെടുത്തു. എന്തുകൊണ്ട് മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല എന്ന ഈ ചോദ്യം ജൂറി ചെയർമാനോട്‌ ചോദിച്ചപ്പോൾ ഒരു വ്യക്തതയില്ലാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്. ഇതും സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ‘പേരന്പ്’ എന്ന സിനിമയ്ക്ക് പോലും ദേശീയ പുരസ്കാരങ്ങൾ ഇല്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ഈ ചിത്രത്തിൽ differently abled കഥാപാത്രം ആയി വിസ്മയിപ്പിച്ച മികച്ച പ്രകടനത്തിന് സാധന എന്ന പെൺകുട്ടിക്ക് പോലും അവാർഡ് നിഷേധിക്കപ്പെട്ടു. വേറെ രസം എന്താണെന്ന് വച്ചാൽ, നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയിരിക്കുന്ന ‘ഉറി എന്ന ചിത്രം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒരു പ്രോപഗണ്ട ഫിലിം ആയാണ് കണക്കാക്കുന്നത്. മാത്രമല്ല Best child artist-നുള്ള അവാർഡ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കുന്ന മൂവിയിൽ മോദിയുടെ ബാല്യകാലം അഭിനയിച്ച കുട്ടിക്കാണ് നൽകിയിരിക്കുന്നത് എന്നാണ്.

ഇത്തവണത്തെ ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ വ്യക്തമായ രാഷ്ട്രീയ ചായ്വ്വ് സംഭവിച്ചിട്ടുണ്ട് എന്നാണ് പൊതുബോധമുള്ള സിനിമ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ബി.ജെ.പി അനുഭാവം പ്രകടിപ്പിക്കുന്ന സിനിമകൾക്ക് സിനിമാ പ്രവർത്തകർക്കാണ് കൂടുതലും അവാർഡുകൾ ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ഒരു ക്യാമ്പയൻ തന്നെ ആരംഭിച്ചിരിക്കുകയാണ്. #PeranbuDeservesNationalAward #JusticeForMammootty എന്നിങ്ങനെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിച്ച് ട്വിറ്ററിൽ തമിഴ്, മലയാളം സിനിമാ പ്രേമികൾ ഒരു പ്രതിഷേധം തന്നെ ആരംഭിച്ചു, ദേശീയ അവാർഡ് പ്രഖ്യാപനം തീർത്തും സ്വാർത്ഥമാണ് എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ വർഷം ലോകത്തിലെ മികച്ച 20 സിനിമകളുടെ പട്ടികയിൽ പെരൻബിനെ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ന് സിനിമയ്ക്ക് ഒരു അവാർഡും ലഭിക്കുന്നില്ല എന്നതും ആരാധകരിൽ അടക്കം കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർ, തമിഴ് പ്രേക്ഷകർ ഭൂരിഭാഗം സിനിമാ പ്രേക്ഷകരും ഏറെ നിരാശയോടെയാണ് ഇത്തവണത്തെ ദേശീയ അവാർഡിന് നോക്കികാണുന്നത്. അർഹത ഉണ്ടായിട്ടും മമ്മൂട്ടി എന്ന നടനെ വീണ്ടും വീണ്ടും നോർത്തിന്ത്യൻ ലോബി തഴയുകയാണ് എന്നാണ് പ്രേക്ഷകപക്ഷം.