“അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…” ; പൃഥ്വിരാജിനെ പരിഹസിച്ച് ഹരീഷ് പേരാടി !


നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ വാഹനത്തിനു വേണ്ടി എറണാകുളം ആർടിഒ ഓഫീസിലാണ് KL 07 CS 7777 എന്ന നമ്പറാനായുള്ള ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, നമ്പർ റിസർവേഷൻ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആർടിഒ അധികൃതരെ അറയിക്കുകയായിരുന്നു. ഈ തുക പ്രളയദുരിതാശ്വാസത്തിന് നൽകുന്നതിനാണ് പിൻമാറ്റമെന്ന് താരം പറഞ്ഞതായും ആർടിഒ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ പൃഥ്വിരാജിന്റേത് ഒരു പ്രഹസനം എന്ന തരത്തിൽ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരാടി. ‘എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’ എന്നാണ് ഹരീഷ് പേരാടി തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറയുന്നത്. നാടകനടനും സിനിമാ നടനുമായ ഹരീഷ് പേരാടി സാമൂഹ്യപരമായ വിഷയങ്ങളിൽ തന്നെ തായ് നിലപാടുകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ആളാണ്. എന്നാൽ ഇത്തരം പ്രസ്താവനകൾ വിമർശിച്ചും ഒരുകൂട്ടം ഹരീഷ് പേരാടിക്കെതിരെ രംഗത്ത് വരാറുണ്ട്. പൃഥ്വിരാജിനെ ആരാധകർ ഹരീഷ് പേരടിക്ക് പൊങ്കാലയും ആയി എത്തിയിട്ടുണ്ട്. അദ്ദേഹത്തെ അനുകൂലിച്ചും ചില കമന്റുകൾ വന്നിട്ടുണ്ട്.

ഹരീഷ് പേരാടിയുടെ കുറിപ്പ് :

ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്… Happy New Year…