“വിസ്മയിപ്പിക്കാൻ ചാക്കോച്ചൻ” ; കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന 5 സിനിമകൾ സൂപ്പർ – ബ്ലോക്ക്‌ബസ്റ്റർ ഫിലിംമേക്കേഴ്സിനൊപ്പം !!

അനിയത്തിപ്രാവ് എന്ന കേരളക്കരയെ ഇളക്കി മറിച്ച പ്രണയ ചിത്രത്തിലൂടെ ആദ്യമായി വന്ന നാൾ മുതൽ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത പ്രിയ താരമാണ് നടൻ കുഞ്ചാക്കോ ബോബന്‍. മികച്ച ഒരു തുടക്കം സിനിമാജീവിതത്തിൽ കിട്ടിയിട്ടും ഒരുപാട് തവണ കയറ്റിറക്കങ്ങള്‍ തന്റെ കരിയറില്‍ നേരിടേണ്ടി വന്നിട്ടുള്ള കുഞ്ചാക്കോ ബോബന് 2019 ഏറെ നിര്‍ണ്ണായക വര്‍ഷമാണ്‌. ഒടുവിൽ ഇറങ്ങിയ ചില കുഞ്ചാക്കോ ബോബൻ ചിത്രങ്ങള്‍ പ്രേക്ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കൊത്ത് ഉയരാത്ത സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഇനിയുള്ള സിനിമകള്‍ പരമാവധി പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്കുന്നവയാവണം എന്ന താരത്തിന്റെ നിര്‍ബന്ധം കൊണ്ടാണോ എന്നറിയില്ല ഈ വര്‍ഷം ചാക്കോച്ചന്റെ വരാനിരിക്കുന്ന സിനിമകള്‍ എല്ലാം ഒന്നിനൊന്ന് മികച്ച പ്രതീക്ഷയുണര്‍ത്തുന്നതാണ്.  ആരും മോഹിക്കുന്ന തരം പ്രൊജക്ടുകളും ആയാണ് കുഞ്ചാക്കോ ബോബൻ തന്റെ താരമൂല്യം ഉയർത്തുവാനും കളം നിറഞ്ഞു കളിക്കുവാനും പോകുന്നത്. ഈ വർഷം ആദ്യം തിയേറ്ററിൽ എത്തിയ ചാക്കോച്ചൻ ചിത്രം ബിലഹരി സംവിധാനം ചെയ്ത ‘അള്ള് രാമേന്ദ്രൻ’ ആയിരുന്നു. ചിത്രം ബോക്സ്‌ ഓഫീസില്‍ ശരാശരി വിജയം കരസ്ഥമാക്കിയിരുന്നു. അടുത്തതായി എത്തിയ ആഷിഖ് അബു ചിത്രം ‘വൈറസ്’ സൂപ്പർഹിറ്റ് വിജയവുമായിരുന്നു.

ഇനി വരാനിരിക്കുന്ന അഞ്ച് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ..

ഇ4 എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ‘പട’,  കുഞ്ചാക്കോ ബോബൻ ജോജുവിനും വിനായകനും ദിലീഷ് പോത്തനുമൊപ്പം ഒരുമിച്ച് നായക വേഷത്തിൽ എത്തുന്ന ഈ സിനിമ ചെയ്യുന്നത് പ്രശസ്തമായ പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ നിന്ന് പഠിച്ചിറങ്ങിയ സംവിധായകൻ കമൽ ആണ്. സമീർ താഹിർ ക്യാമറ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അഞ്ചാം പാതിര’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബനാണ്., ഈ വർഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും ഒരുക്കിയ ജിസ് ജോയ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ, പറവയ്ക്ക് ശേഷം സൗബിന്‍ ശാഹിര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ നായകന്‍, കൂടാതെ ഗപ്പി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക വേഷം.

ഒരു സ്പോര്‍ട്സ് മൂവി എന്നിങ്ങനെ ഈ വര്‍ഷം കുഞ്ചാക്കോ ബോബന്‍ തിരക്കിലാണ്, ഏറെ പ്രതീക്ഷയിലാണ്. ഈ വമ്പന്‍ പ്രൊജെക്ടൂകളിലൂടെ താരത്തിന്റെ ഏറ്റവും മികച്ച ഒരു തിരിച്ചുവരവ് ഒരു നടനെന്ന നിലയിലും ഒരു സ്റ്റാർ എന്ന നിലയിലും ഈ 2019 വര്‍ഷം മലയാളി പ്രേക്ഷകർ സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷകള്‍.

This site is protected by wp-copyrightpro.com